എന്റെ താര പരിവേഷം വെച്ച് കളയിലെ ഹീറോ ഷാജിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
അയാളാണ് ഇവിടെ ശരിക്കും വില്ലന്‍. ഷാജി എന്ന വ്യക്തിയെ തകര്‍ക്കാനല്ല, മൂറിന്റെ കഥാപാത്രം എത്തുന്നത്.
ഷാജിയിലെ ഈഗോയെ ഇല്ലാതാക്കാനാണ് അയാളെത്തുന്നത്. ചില വിമര്‍ശന പോസ്റ്റുകള്‍ കണ്ടിരുന്നു.
സിനിമ ഗംഭീരമാണ്, പക്ഷേ അവര്‍ക്ക് പ്രണയരംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു,
അത്തരം രംഗങ്ങള്‍ ഒരു കുടുംബത്തോടൊപ്പം കാണാന്‍ പ്രയാസമാണ് എന്നൊക്കെയുള്ള തരത്തില്‍.
പക്ഷേ ഒരു എ സര്‍ട്ടിഫൈഡ് സിനിമയില്‍, 45 മിനിറ്റ് അടിയും ഇടിയും കാണാം, അത് കുഴപ്പമില്ല,
പക്ഷേ രണ്ട് മിനിറ്റ് പ്രണയരംഗം കാണാന്‍ സാധിക്കില്ല, ഇതിലെ യുക്തി എവിടെ?
-ടൊവിനോ തോമസ്