മട്ടന്നൂർ(കണ്ണൂർ): ചാവശേരിയിൽ റോഡരികിൽ സംശയകരമായ നിലയിൽ നിർത്തിയിട്ട ഇന്നോവ കാർ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് ചാവശേരി പഴയ പോസ്റ്റ് ഓഫീസ് ഗണപതി ക്ഷേത്രത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട കാർ പിടികൂടിയത്.
ടൂറിസ്റ്റ് ട്രാവൽസിന്റെ പേര് എഴുതിയ വെള്ള നിറത്തിലുള്ള ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവയാണ് കസ്റ്റഡിയിലെടുത്തത്.
കേരളാ പോലീസിന്റെ പോൽ ആപ്പിൽ ലഭിച്ച പരാതിയെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാർ കണ്ടെത്തിയത്.
കാർ ഓടിച്ചിരുന്നത് സമീപവാസിയായ ഒരാളെണന്ന് കണ്ടെത്തിയിട്ടുണ്ട്. ആർസി ഉടമ ആരാണെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ഏതെങ്കിലും കുറ്റകൃത്യങ്ങളിൽപ്പെട്ടതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.