കെ​എ​സ്ആ​ർടിസിക്ക് ​പു​തി​യ ബോ​ർ​ഡ് സെ​ക്ര​ട്ട​റി; അഴിച്ചു പണിയിൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​ച​ല​നം


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ൽ പു​തി​യ ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യെ നി​യ​മി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി കൊ​ണ്ട് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ബി​ജു പ്ര​ഭാ​ക​ര​ന്‍റെ ഉ​ത്ത​ര​വ്.

എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി നി​യ​മ​നം ല​ഭി​ച്ച ആ​ർ.​ച​ന്ദ്ര​ബാ​ബു​വാ​ണ് പു​തി​യ ബോ​ർ​ഡ് സെ​ക്ര​ട്ട​റി . എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ എം.​കെ.​ശ്രീ​കു​മാ​ർ (സെ​ൻ​ട്ര​ൽ സോ​ൺ), സി.​വി.​രാ​ജേ​ന്ദ്ര​ൻ (നോ​ർ​ത്ത് സോ​ൺ) എ​ന്നി​വ​ർ വി​ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ളും അ​ധി​ക ചു​മ​ത​ല ന​ല്ക​ലും സ്ഥ​ലം മാ​റ്റ​വും.

കെഎ​സ്ആ​ർടി സി ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ വി​ര​മി​ച്ച ദി​വ​സം ത​ന്നെ ഉ​ന്ന​ത​ത​ല​ത്തി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​കൊ​ണ്ട് ഉ​ത്ത​ര​വാ​യ​തും ശ്ര​ദ്ധേ​യ​മാ​യി.​എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു(​ടെ​ക് നി​ക്ക​ൽ) ടെ ​ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​ർ ആ​ർ.​ച​ന്ദ്ര​ബാ​ബു​വി​നെ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ സ് ) ​ആ​യി നി​യ​മി​ച്ചു.​

ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യാ​യും സി​എം​ഡി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അ​സിസ്റ്റന്‍റായും അ​ദ്ദേ​ഹ​ത്തി​ന് ചു​മ​ത​ല​ ന​ൽ​കി​യി​ട്ടു​ണ്ട്.
എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (വി​ജി​ല​ൻ​സ് ) ഷ​റ​ഫ് മു​ഹ​മ്മ​ദി​നെ സെ​ൻ​ട്ര​ൽ സോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി മാ​റ്റി നി​യ​മി​ച്ചു.​

ഈ ചു​മ​ത​ല വ​ഹി​ച്ചു​കൊ​ണ്ടി​രു​ന്ന എ​റ​ണാ​കു​ളം ഡി ​ടി ഒ ​പി.​എം. താ​ജു​ദീ​ൻ സാ​ഹി​ബി​നെ എ​റ​ണാ​കു​ളം ഡി ​ടി ഒ ​ആ​യി​നി​യ​മി​ച്ചു.​എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ സ് ) ​എം.​ടി.​സു​കു​മാ​ര​നെ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ (വി​ജി​ല​ൻ​സ് ) ആ​യി മാ​റ്റി നി​യ​മ​നം ന​ല്കി.

കെ. ​സ്വി​ഫ്റ്റി​ലെ ഡെ​പ്യൂ​ട്ടി ടെ​ക്നി​ക്ക​ൽ മാ​നേ​ജ​ർ ഉ​ല്ലാ​സ് ബാ​ബു​വി​നെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ (ടെ​ക്നി​ക്ക​ൽ) അ​ധി​ക ചു​മ​ത​ല​യും ഫ്യൂ​വ​ൽ സെ​ല്ലി​ൻറെ ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടു​ണ്ട്. തൃ​ശൂ​ർ ഡി​ടി ഒ,​കെ.​ബി.​സെ​ബി​നെ​ കോ​ഴി​ക്കോ​ട്ടേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു(​നോ​ർ​ത്ത് സോ​ൺ) ടെ​ ചു​മ​ത​ല ന​ല്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

 

Related posts

Leave a Comment