ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിയത്. പുന്നമട കന്നിട്ടയിൽ ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂർണമായി കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ ജീവനക്കാരും നാട്ടുകാരും ചേർന്ന് തള്ളി നീക്കിയതിനാൽ അവയിലേക്ക് തീ പടർന്നില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.