കുമരകം: ഇല്ലിക്കല്‍ കവല കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് കച്ചവടം സ്ഥിരമാക്കിയാളെ കുമരകം പോലീസ് പിടികൂടി.
അറുപറ മച്ചാന് ലൈല മനസ്സില്‍ കബീര്‍ (54) നെയാണ് കുമരകം എസ്ഐ എസ്. സുരേഷും സംഘവും ഇന്നലെ വൈകുന്നേരം ആറിന് അറുപറ പാലത്തിന് സമീപത്തു നിന്നു പിടികൂടിയത്.
തമിഴ്നാട്ടില്‍ അഞ്ചു രുപ വിലയുള്ള ഒരു പായ്ക്കറ്റ് ഹാന്‍സ് 80 രൂപാ നിരക്കിലാണ് ഇയാള്‍ വില്പന നടത്തിയിരുന്നതെന്ന് എസ്ഐ അറിയിച്ചു.
ഇതിനു മുമ്പും പല തവണ ഇയാളെ ഹാന്‍സുമായി പിടികൂടുകയും സ്കൂട്ടറും ഫോണും എല്ലാം കോടതിയില്‍ ഹാജരാക്കിയതുമാണ്.
ഇല്ലിക്കല്‍ കവലയില്‍ കോവിഡ് നിയന്ത്രണങ്ങളടെ ഭാഗമായി പോലീസ് പരിശോധനയുള്ളതിനാലാണ് മറ്റു സ്ഥലങ്ങള്‍ തേടിയത്. 20 പായ്ക്കറ്റുകള്‍ വീതം ശരീരത്തില്‍ ഒളിപ്പിച്ച് മൊബൈലിലൂടെ ബസപ്പെട്ടാണ് കച്ചവടം.
ഇയാളുടെ ഫോണ്‍ കോള്‍ ഹിസ്റ്ററി പരിശോധിച്ച് ഇയാള്‍ക്ക് ഹാന്‍സ് എത്തിക്കുന്നവരെയും ഇയാളില്‍ നിന്നു വാങ്ങുന്നവരെയും കണ്ടെത്തുമെന്ന് എസ്ഐ പറഞ്ഞു.
സിപിഒ മാരായ ഭാസി, കണ്ണനുണ്ണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.