കൊച്ചി: കോവിഡ് വാക്സിന് വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ന്യായ വിലയ്ക്ക് വാക്സിന് നല്കാന് കേന്ദ്രത്തിനു സാധിക്കുന്നില്ലെന്നു വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാർ, വാക്സിന്റെ കരിഞ്ചന്തയ്ക്കു കേന്ദ്രം കൂട്ടുനില്‍ക്കുന്നതായും ആരോപിച്ചു.
കേന്ദ്രനയം കാരണം വാക്സിനു പല വിലയാണ്. വാക്സിന് ലഭ്യതക്കുറവ് സംബന്ധിച്ച ഹര്‍ജിയിലാണു സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
അതിനിടെ, വിഷയത്തില്‍ നിരവധി ചോദ്യങ്ങള്‍ ഹെക്കോടതി ഉന്നയിച്ചു. സര്‍ക്കാരിനു കിട്ടാത്ത വാക്സിന് എങ്ങനെ സ്വകാര്യ ആശുപത്രികള്‍ക്കു കിട്ടുന്നതായി ഹൈക്കോടതി ചോദിച്ചു.
ഈ വിലയ്ക്കു വാങ്ങാന്‍ സാധ്യമാണോയെന്നു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന നിലപാടാണു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.
വിഷയത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി.