ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാന്‍ എവിടെയും പറയാത്തത് ബോധപൂര്‍വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല.
ഒപ്പം അഭിനയിക്കാന്‍ എനിക്ക് മോഹമുളള നിരവധി നടന്മാര് ഉണ്ട്. ജഗതി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.
അങ്ങനെ ലിസ്റ്റ് വേറെയുമുണ്ട്. പക്ഷേ ഞാന്‍ അതിനേക്കാള്‍ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെയാണല്ലോ പ്രേക്ഷക മനസില്‍ ജീവിക്കുന്നത്.
20 വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത് എന്നാണ്. എനിക്ക് മറ്റു നടന്മാര്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല.
അതിലുപരി നല്ല സിനിമകളും അതില്‍ നിന്നു കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ എറ്റവും വലിയ ആഗ്രഹം.
-രജിഷ വിജയന്