അച്ഛനൊ​പ്പം പോ​ലീ​സാ​യി മ​ക​നും; ഒ​രേ സ്റ്റേ​ഷ​നി​ൽ! ഇ​വി​ടെ അച്ഛ​നോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ലാ​ഴ്ച​…

പ​ട്ടി​ക്കാ​ട്: അച്ഛ​ൻ പോ​ലീ​സാ​യി ജോ​ലി ചെ​യ്യു​ന്ന സ്റ്റേ​ഷ​നി​ൽ മ​ക​നും ഡ്യൂ​ട്ടി. പീ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് വ​ട​ക്കും​പാ​ടം സ്വ​ദേ​ശി​യാ​യ സു​കേ​ഷ് എ​ത്തി​യി​രി​ക്കു​ന്ന​ത്. അച്ഛൻ സു​രേ​ന്ദ്ര​ൻ കു​റച്ചു വ​ർ​ഷ​ങ്ങ​ളാ​യി പീ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഡ്യൂ​ട്ടി.

മ​ക​ൻ സു​കേ​ഷ് രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ട്രെ​യി​നിം​ഗി​ലാ​യി​രു​ന്നു. 2017ലാ​ണ് ട്രെ​യി​നിം​ഗി​നു ചേ​ർ​ന്ന​ത്. എം​സി​എ ക​ഴി​ഞ്ഞ സു​കേ​ഷ് എ​സ്ഐ റാ​ങ്ക് ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്നെങ്കിലും ല​ഭി​ച്ചി​ല്ല.

പി​ന്നീ​ടാ​ണ് പി​എ​സ്്സി വ​ഴി പോ​ലീ​സാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. അച്ഛ​നും മ​ക​നും പോ​ലീ​സാ​യി ഒ​രേ സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് സു​കേ​ഷ്.

നാ​ലാ​ഴ്ച​യാ​യി ഇ​വി​ടെ അച്ഛ​നോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ട്. കോ​വി​ഡ് മൂ​ലം ട്രെ​യി​നിം​ഗി​നി​ട​യി​ൽ എ​ല്ലാ​വ​രോ​ടും അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ചാ​ർ​ജെ​ടു​ക്കാ​ൻ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് അച്ഛ​നോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

വൈ​കീ​ട്ട് ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​മു​ണ്ട്.

ഐ​ടി മേ​ഖ​ല​യോ​ടു താ​ൽ​പ​ര്യ​മു​ള്ള​തി​നാ​ൽ പോ​ലീ​സി​ൽ ഈ ​മേഖലയി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്ന​താ​ണ് ഏ​റെ സ​ന്തോ​ഷ​മെ​ന്നു സു​കേ​ഷ് പ​റ​ഞ്ഞു. അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​മു​ന്പ് പാ​ര​ല​ൽ കോ​ള​ജു​ക​ളി​ൽ ക്ലാ​സെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment