തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പോര് നിർത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തന്നെ വൈകാരികമായി പിന്തുണക്കുന്നവർ സോഷ്യൽ മീഡിയ പോരിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ താൻ യോഗ്യനാണെന്നും വിമർശനങ്ങൾക്ക് മറുപടിയായി കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. പാർട്ടി ഏൽപിച്ച ചുമതലകൾ ഭംഗിയായി നിർവഹിച്ചതാണ് തന്റെ യോഗ്യതയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിൽ കൂട്ടിച്ചേർത്തു.