നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കുറയുന്നു. ആശ്വാസത്തോടെ നഗരസഭ അധികൃതര്‍.ഇന്നലെ നെയ്യാറ്റിന്‍കരയിലെ വിവിധ ആശുപത്രികളിലും വീടുകളിലുമായി 546 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പെരുന്പഴുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ 336 പേരും മാന്പഴക്കര അര്‍ബന്‍ പി.എച്ച്.സി യുടെ കീഴില്‍ 69 പേരും ചായ്ക്കോട്ടുകോണം കേന്ദ്രത്തിന്റെ പരിധിയില്‍ 119 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ പി പി യൂണിറ്റിന്റെ കീഴില്‍ ചികിത്സയിലുള്ളത് 22 പേരാണ്.ഇക്കഴിഞ്ഞ മെയ് 27ന് ആകെ 704 കോവിഡ് പോസിറ്റീവ് രോഗികളുണ്ടായിരുന്നു.
28ന് 684, 29 ന് 668, 30 ന് 623, 31 ന് 628, ജൂണ്‍ ഒന്നിന് 619 എന്നിങ്ങനെയായിരുന്നു പോസിറ്റീവ് കേസുകളുടെ തോത്. ലോക്ക് ഡൗണ്‍ നെയ്യാറ്റിന്‍കരയെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ ഗുണകരമായി എന്നാണ് നഗരസഭ അധികൃതരുടെ കാഴ്ചപ്പാട്.
നെയ്യാറ്റിന്‍കര സി.എഫ്.എല്‍.ടി.സി യിലെ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. മെയ് 28 ന് സി.എഫ്.എല്‍.ടി.സി യില്‍ 26 പേരുണ്ടായിരുന്നു. ഇന്നലെ 14 പേരാണ് ഈ സെന്ററില്‍ ചികിത്സയിലുള്ളത്.