ഗർഭിണിയാണെന്നുള്ള വിവരം മറച്ച് വെച്ച് വീട്ടിൽ പ്രസവിച്ചു; ന​വ​ജാ​ത​ശി​ശു​വി​നെ പിന്നീട് പാ​റ​മ​ട​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി; ഭർത്താവു മായി അകന്നുകഴിയുന്ന സ്ത്രീയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്


കോ​ല​ഞ്ചേ​രി: തി​രു​വാ​ണി​യൂ​ർ പ​ഴു​ക്കാ​മ​റ്റ​ത്ത് ന​വ​ജാ​ത​ശി​ശു​വി​നെ അ​മ്മ പാ​റ​മ​ട​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി. പ്ര​സ​വ​ത്തെ തു​ട​ർ​ന്നു ര​ക്ത​സ്രാ​വം നി​ൽ​ക്കാ​ത്ത​തി​നാ​ൽ യു​വ​തി​യെ ഇ​ന്ന​ലെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സി​ച്ച ഡോ​ക്ട​റോ​ടാ​ണ് യു​വ​തി കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വി​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ പാ​റ​മ​ട​യി​ൽ കെ​ട്ടി താ​ഴ്ത്തി​യെ​ന്ന സ്ത്രീ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പാ​റ​മ​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​ൻ സ്കൂ​ബാ ഡൈ​വിം​ഗ് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​വും പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. ഡോ​ക്ട​റു​ടെ അ​നു​വാ​ദ​ത്തോ​ടെ യു​വ​തി​യെ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മേ സം​ഭ​വ​ത്തെ പ​റ്റി കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​നാ​കു​ക​യു​ള്ളെ​ന്ന് പു​ത്ത​ൻ​കു​രി​ശ് സി​ഐ പ​റ​ഞ്ഞു.

ഒ​ന്നാം തീ​യ​തി വൈ​കി​ട്ട് പി​റ​ന്ന കു​ഞ്ഞി​നെ യു​വ​തി തൊ​ട്ട​ടു​ത്തു​ള്ള പാ​റ​മ​ട​യി​ൽ കെ​ട്ടി​ത്താ​ഴ്ത്തി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. യു​വ​തി​ക്ക് ഇ​തു കൂ​ടാ​തെ നാ​ല് മ​ക്ക​ൾ കൂ​ടി ഉ​ണ്ട്. ഇ​തി​ൽ മൂ​ത്ത​യാ​ൾ​ക്ക് 24 വ​യ​സു​ണ്ട്.

ഭ​ർ​ത്താ​വ് ഉ​ണ്ടെ​ങ്കി​ലും ഇ​വ​ർ ഒ​രു​മി​ച്ച​ല്ല താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഗ​ർ​ഭി​ണി​യാ​യി​രു​ന്നെ​ന്ന വി​വ​രം മ​റ്റാ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

കൃ​ത്യം ചെ​യ്യാ​ൻ ഇ​വ​രു​ടെ ഭ‍​ർ​ത്താ​വ് സ​ഹാ​യി​ച്ചോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. പ്ര​സ​വ​ശേ​ഷം ശാ​രീ​രി​ക​മാ​യി ത​ള​ർ​ന്ന യു​വ​തി​യെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts

Leave a Comment