സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന് നല്കിയ ഫണ്ട് മാവോയിസ്റ്റുകള്‍ക്കും ലഭിച്ചെന്ന ആരോപണത്തില്‍ അന്വേഷണം.ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നു സി.കെ. ജാനു കൈപ്പറ്റിയ 10 ലക്ഷം രൂപയില്‍ ഒരു പങ്ക് നിരോധിത സംഘടനകള്‍ക്ക് ലഭിച്ചുവെന്നാണ് ആരോപണം.
ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്കിയ പണവും മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് കേസുകള്‍ അന്വേഷിക്കുന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചിലര്‍ ജാനുവിനെ കാണാനായി എത്തിയിരുന്നതായും അതില്‍ ചില ദുരൂഹതകള്‍ സംശയിച്ചിരുന്നതായും ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രാഷ്ട്രദീപികയോട് പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമമെന്ന പേരിലായിരുന്നു ചിലരുടെ കൂടിക്കാഴ്ചകള്‍. എന്നാല്‍ ഇവരുടെ വാര്‍ത്തകള്‍ ഒരിടത്തു ഉണ്ടിരുന്നില്ലെന്നും പ്രസീത വ്യക്തമാക്കി. ജാനുവിന്റെ അടുത്തിടെയുള്ള പെരുമാറ്റത്തിലും അസ്വാഭാവികതയുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയതിരുന്നു.
ഇത് ജാനുവിനെതിരായി മാറി. പാര്‍ട്ടിയോഗത്തില്‍ ജാനുവിനെ വിമര്‍ശിച്ചതിന് മാവോയിസ്റ്റ് സംഘടനയുടെ വാക്താവ് മറുപടിയുമായി എത്തിയതിന് പിന്നിലും ദുരൂഹതയുണ്ട്. ജാനുവും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിതെന്നും അവര്‍ ആരോപിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 10 ലക്ഷം രൂപ നല്‍കിയത് ജാനുവിന്റെ വ്യക്തിപരമായ ആവശ്യത്തിനാണ്. എന്നാല്‍ ഇതിലും കൂടുതല്‍ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും നല്‍കിയിട്ടുണ്ട്. തുക എത്രയെന്നത് സംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.
ഈ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നു മാവോയിസ്റ്റുകള്‍ക്കായി പണം നല്‍കിയിട്ടുണ്ടെന്നും സംശയിക്കുന്നതായി പ്രസീത പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയാല്‍ വസ്തുത പുറത്തുവരും. ജെആര്‍പി യോഗം അടുത്ത ദിവസം ചേരുന്നുണ്ടെന്നും ജാനുവിന്റെ പണമിടപാട് സംബന്ധിച്ച് നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നും പ്രസീത വ്യക്തമാക്കി.
അതേസമയം നിരോധിത സംഘടനകളിലേക്ക് പണം പോയന്ന ആരോപണം ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.ഇക്കാര്യത്തില്‍ കൂടി അന്വേഷണം വരുമ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യേണ്ടി വരും.
തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നത് പാര്‍ട്ടിയെയും സുരേന്ദ്രനെയും പ്രതികൂലമായി ബാധിക്കും.
കുഴല്‍പ്പണകേസിന് പിന്നാലെ സ്ഥാനാര്‍ഥിയാവാന്‍ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്നത് നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമാക്കി.
കള്ളപ്പണത്തിനെതിരേ നോട്ട് നിരോധനം നടപ്പാക്കിയ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം കുഴല്‍പ്പണ വിവാദത്തില്‍ പ്രതിക്കൂട്ടിലായത് സംസ്ഥാന പ്രസിഡന്റിന്റെ പിടിപ്പുകേടാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ടായി കോടികള്‍ കേന്ദ്രനേതൃത്വം എത്തിച്ചു നല്‍കിയിട്ടും എല്ലാ മണ്ഡലങ്ങളിലേക്കും ഈ തുക അനുവദിക്കാത്തതും സുരേന്ദ്രനെതിരേയുള്ള ആയുധമായി മാറിയിരിക്കുകയാണ്.