കോട്ടയം: ഭരണപരിഷ്ക്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നതു ആലോചനയിൽ ഇല്ലെന്ന് ജോസ് കെ. മാണി.
ഇന്നു രാവിലെ പാലായിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ചു ഒരു ചർച്ചയും നടന്നിട്ടില്ല.
അതിനാൽ ഇത്തരത്തിലൊരു കാര്യം ഉയർന്നുവരുന്നില്ല. എന്നാൽ കോണ്‍ഗ്രസിലെ നിരവധി നേതാക്കൾ തനിക്കൊപ്പം വരുമെന്നും. പലരും താനുമായി നേരിട്ടു ചർച്ച നടത്തിയിട്ടുണ്ടെും ജോസ് കെ.മാണി പറഞ്ഞു.