വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ണ്ട് ല​ക്ഷം ലാ​പ്‌​ടോ​പ്; ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ 10 കോ​ടി; മറ്റ് വിവരങ്ങള്‍…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ബ​ജ​റ്റി​ല്‍ 10 കോ​ടി വ​ക‍​യി​രു​ത്തി​യ​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

പൊ​തു ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ണ്ട് ല​ക്ഷം ലാ​പ്‌​ടോ​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന പ​രി​പാ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൗ​ണ്‍​സി​ലി​ങ് ന​ട​ത്തു​ന്ന​തി​ന് സ്ഥി​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.

കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് സൃ​ഷ്ടി​ക​ള്‍ വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. കു​ട്ടി​ക​ള്‍​ക്ക് ടെ​ലി ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സി​ലിം​ഗി​നു സം​വി​ധാ​നം ഉ​ണ്ടാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് 10 കോ​ടി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment