ലോക്ഡൗണിൽ ‘ലോക്ക്’  പൊളിക്കാൻ തസ്കരവീരന്മാർ; പുറത്തിറങ്ങാൻ പറ്റാത്ത നിയന്ത്രണമുള്ളതിനാൽ ജനം നേരത്തെ ഉറങ്ങുന്നു; വീ​ടു​ക​ൾ ല​ക്ഷ്യ​മാ​ക്കി കള്ളന്മാരും


ഏ​റ്റു​മാ​നൂ​ർ: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു ആ​ളു​ക​ൾ വീ​ട്ടി​ലു​ണ്ടാ​യിട്ടും കാ​ര്യ​മി​ല്ല. ത​സ്ക​രന്മാ​ർ രാ​ത്രി​ക​ളി​ൽ വീ​ടു​ക​ൾ ല​ക്ഷ്യ​മാ​ക്കി എ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മാ​ട​പ്പാ​ട് പ്ര​ദേ​ശ​ത്താ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.30നു ​മാ​ട​പ്പാ​ട് പ്ര​ദേ​ശ​ത്ത് എത്തിയ മോ​ഷ്ടാ​ക്ക​ൾ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഉ​ണ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​ണ്ടാ​യി. ത​സ്ക​ര​ർ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണോ​യെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു.

നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​ത്ത​തി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ പ​തി​വി​നും നേ​ര​ത്തെ കി​ട​ന്നു​റ​ങ്ങാ​റു​ണ്ട്. മു​ന്പും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു മാ​ട​പ്പാ​ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ആ​രും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.

ഇ​ന്ന​ലെ ഒ​രു വീ​ടി​ന്‍റെ പു​റ​ക് വ​ശ​ത്തു​നി​ന്നു വെ​ളു​പ്പി​ന് ര​ണ്ട​ര​യ്ക്ക് ഒ​രു ക​ള്ള​ൻ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ വ​ലി​യ ഒ​ച്ച​വ​ച്ച​തു​കൊ​ണ്ട് അ​യ​ൽ​വാ​സി​ക​ൾ പെ​ട്ടെ​ന്ന് ഉ​ണ​ർ​ന്നു. ഈ​സ​മ​യ​ത്ത് വൈ​ദ്യു​തി​നി​ല​ച്ച​തി​നാ​ൽ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ ധൈ​ര്യ​പ്പെ​ട്ടി​ല്ല.

ഏ​റ്റു​മാ​നൂ​ർ-അ​യ​ർ​ക്കു​ന്നം റൂ​ട്ടി​ൽ വെ​ളു​പ്പി​ന് ഒ​ന്നി​നു​ശേ​ഷം ടൂ ​വീ​ല​റു​ക​ളും മ​റ്റു​വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഈ ​റൂ​ട്ടി​ലും മാ​ട​പ്പാ​ട്-ചെ​റു​വാ​ണ്ടൂ​ർ വ​യ​ലോ​രം റൂ​ട്ടി​ലും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ചെ​റു​വാ​ണ്ടൂ​ർ ചാ​ൽ തെ​ളി​ച്ച​പ്പോ​ൾ ല​ഭി​ച്ച നൂ​റു ക​ണ​ക്കി​ന് സി​റി​ഞ്ചു​ക​ൾ കാ​ണ​പ്പെ​ട്ട​ത് മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് എ​റി​ഞ്ഞ​താ​ണോ​യെ​ന്ന സം​ശ​യ​വും നാ​ട്ടു​കാ​ർ പ​ങ്കു​വ​ച്ചി​രു​ന്നു.

ലോ​ക്ഡൗ​ണ്‍ കാ​ല​മാ​യ​തി​നാ​ൽ രാ​ത്രി​കാ​ല പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​സ്ക​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മാ​ട​പ്പാ​ട് ജ​ന​കീ​യ സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ പ്ര​ശാ​ന്ത് രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment