മുസാഫർപുർ: വളര്‍ത്തുനായയെ ക്രൂരമായി ഉപദ്രവിച്ച ഉടമയ്ക്കെതിരെ കേസ്. ബിഹാറിലെ മുസാഫര്‍പുര്‍ സ്വദേശി രാജ്കുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സുമന്ത് ശേഖര്‍ എന്ന ആനിമല്‍ റൈറ്റ് ആക്ടിവിസ്റ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉടമയുടെ ആക്രമണത്തില്‍ നായയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു.
കൂടാതെ നായയെ പുഴുവരിച്ച അവസ്ഥയിലാണെന്നും പോലീസില്‍ നല്കിയ പരാതിയില്‍ സുമന്ത് ആരോപിക്കുന്നു.
നായയുടെ അവസ്ഥയറിഞ്ഞ് വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ രാജ്കുമാര് തന്നോട് മോശമായി പെരുമാറിയെന്നും പോലീസില്‍ നല്കിയ പരാതിയില്‍ സുമന്ത് ശേഖര്‍ ആരോപിച്ചു.