ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,86,94,879 ആയി ഉയർന്നു.
24 മണിക്കുറിനിടെ 3,380 പേർ കോവിഡ് ബാധിച്ചു മരിച്ചു. 1,97,894 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. നിലവിൽ രാജ്യത്ത് 3,44,082 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
രാജ്യത്ത് 2,67,95,549 പേർക്കാണ് കോവിഡ് ഭേദമായത്. 15,55,248 പേർ ഇപ്പോഴും കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 22,78,60,317 പേരെ വാക്സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.