അഗന്ധിസാക്ഷിയായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ശ​ബ​രി​മ​ല ത​ന്ത്രി മ​ഹേ​ശ്വ​ര​ര് മോ​ഹ​ന​ര് വി​വാ​ഹി​ത​നാ​യി


ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല​യി​ൽ താ​ന്ത്രി​ക ചു​മ​ത​ല​യു​ള്ള ത​ന്ത്രി താ​ഴ​മ​ൺ മ​ഠ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​ൻ മ​ഹേ​ശ്വ​ര​ര് മോ​ഹ​ന​ര് വി​വാ​ഹി​ത​നാ​യി. വെ​ള്ളി​യാ​ഴ്ച പ​ക​ൽ 11.15നും 12.45​നും മ​ദ്ധ്യേ​യു​ള്ള ശു​ഭ മു​ഹു​ർ​ത്ത​ത്തി​ൽ ആ​യി​രു​ന്നു വി​വാ​ഹം.​

ബു​ധ​നൂ​ർ മാ​ധ​വ​പ്പി​ള്ളി മ​ഠ​ത്തി​ൽ ശ്രീ​കു​മാ​ര​ വ​ർ​മ്മ​യു​ടേ​യും ശോ​ഭ ശ്രീ​കു​മാ​റി​ന്‍റെ​യും മ​ക​ൾ സു​ഭ​ദ്ര​യാ​ണ് വ​ധു. വ​ധുഗൃ​ഹ​മാ​യ ബു​ധ​നൂ​ർ മാ​ധ​വ​പ്പി​ള്ളി മ​ഠ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വേ​ദാ​ചാ​ര​പ്ര​കാ​രം അ​ഗ്നി​യെ സാ​ക്ഷി​യാ​ക്കി​യാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.

പി​താ​വ് ക​ണ്ഠ​ര് മോ​ഹ​ന​ര​രു​ടെ പ​ക​ര​മാ​യാ​ണ് മ​ക​ൻ മ​ഹേ​ശ്വ​ര​ര് മോ​ഹ​ന​ര് ശ​ബ​രി​മ​ല ത​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഇ​പ്പോ​ൾ മ​ഹേ​ശ്വ​ര​ര് മോ​ഹ​ന​രും രാ​ജീ​വ​ര​രും എ​ന്നീ ര​ണ്ടു ത​ന്ത്രി​മാ​രാ​ണ് ഓ​രോ വ​ർ​ഷം ഇ​ട​വി​ട്ട് ശ​ബ​രി​മ​ല​യി​ലെ താ​ന്ത്രി​ക ക​ർ​മ്മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.

ചെ​ന്നൈ മൈ​ലാ​പ്പൂ​ര് കോ​ളജി​ൽ നി​ന്നും സം​സ്കൃ​ത​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ മ​ഹേ​ശ്വ​ര​ര് മോ​ഹ​ന​ര് കോ​ഴി​ക്കോ​ട് മു​ല്ല​പ്പ​ള്ളി കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ പൂ​ജാ​വി​ധി​ക​ൾ പ​ഠി​ച്ച ശേ​ഷ​മാ​ണ് ത​ന്ത്രി​യാ​യി അ​വ​രോ​ധി​ത​നാ​യ​ത്. ഇ​നി അ​ടു​ത്ത ചി​ങ്ങം ഒ​ന്നു മു​ത​ൽ ഒ​രു കൊ​ല്ലം ക​ണ്ഠ​ര് മ​ഹേ​ശ്വ​ര​ര് മോ​ഹ​ന​ര് ആ​യി​രി​ക്കും ശ​ബ​രി​മ​ല​യി​ലെ താ​ന്ത്രി​ക ചു​മ​ത​ല.

Related posts

Leave a Comment