ഇന്ന് ലോക പരിസ്ഥിതി ദിനം… ഈരയിൽക്കടവ്-മണിപ്പുഴ റോഡിനെ പച്ചപ്പണിയിച്ച് ഒരു അധ്യാപകൻ;  ജില്ലയിലെ പലയിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നമരങ്ങളെല്ലാം ഡോ. ​സി.​പി. റോ​യി നട്ടുവളർത്തിയത്

കോ​ട്ട​യം: ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണി​ലെ ഇ​ലക്‌ട്രി​ക് പൂ​ക്ക​ളി​ൽ പ​റ​ന്നു ന​ട​ക്കു​ന്ന ശ​ല​ഭ​ങ്ങ​ളെ ക​ണ്ടു ക​ണ്ണു മി​ഴി​ക്കു​ന്ന പു​തു​ത​ല​മു​റ​യ്ക്കു മ​ഴ​യോ​ടൊ​പ്പ​മെ​ത്തു​ന്ന കു​ളി​ർ​ക്കാ​റ്റി​ന്‍റെ ന​നു​ത്ത സ്പ​ർ​ശ​ന​ത്തി​ൽ ത​ളി​ര​ത​മാ​കു​ന്ന പ​ച്ച​പ്പു​ക​ളെ​ക്കു​റി​ച്ചും പ്ര​കൃ​തി​യേ​ക്കു​റി​ച്ചും ത​ന്‍റെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ പ​റ​ഞ്ഞു ന​ൽ​കു​ക​യാ​ണ് ഡോ. ​സി.​പി. റോ​യി.

ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​നു​ഷ്യ ജീ​വ​ൻ പി​ടി​യു​ന്ന മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഓ​ക്സി​ജ​ൻ ത​രു​ന്ന ബാം​ബു മ​ര​ങ്ങ​ൾ ന​ട്ടു ബാ​ബു സ്ട്രീ​റ്റ് ഒ​രു​ക്കു​ക​യാ​ണ് കോ​ട്ട​യ​ത്തെ ഈ ​പ​ച്ച മ​നു​ഷ്യ​ൻ.

കോ​ട്ട​യം ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ത​ന്നെ ഇ​തി​നോ​ട​കം ഇ​രു​പ​തി​നാ​യി​രം മ​ര​ങ്ങ​ൾ ന​ട്ടു വ​ള​ർ​ത്തി​യ ഡോ. ​സി.​പി. റോ​യി ഈ​ര​യി​ൽ ക​ട​വ് ബൈ​പാ​സ് റോ​ഡി​നെ ബാം​ബു സ്ട്രീ​റ്റാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

കോ​ടി​മ​ത​യി​ലെ ഞാ​വ​ൽ വ​ഴി​യും മ​ണി​പ്പു​ഴ ബൈ​പാ​സി​ലെ മാം​ഗോ റോ​ഡും തി​രു​ന​ക്ക​ര മൈ​താ​ന​ത്തെ ഉ​ങ്ങ് വേ​ലി​യും ഗി​രി​ദീ​പം കോ​ള​ജി​ലെ പൊ​ക്കു​ട​ൻ ലെ​യ്നും സി.​പി. റോ​യി​യു​ടെ പ്ര​കൃ​തി സ്നേ​ഹ​ത്തി​ന്‍റെ പ​ച്ച​യാ​യ മാ​തൃ​ക​ക​ളാ​ണ്.

ഈ​ര​യി​ൽ ക​ട​വ് ബൈ​പാ​സി​ൽ ഫു​ട്പാ​ത്ത് പ്ര​ദേ​ശ​ത്ത് ഇ​തി​നോ​ട​കം ആ​യി​ര​ത്തോ​ളം ബാം​ബു വ​ള​ർ​ന്നു ക​ഴി​ഞ്ഞു. പ​രി​സ്ഥി​തി ദി​ന​മാ​യ ഇ​ന്നു തു​ട​ങ്ങി ഒ​രാ​ഴ്ച​കാ​ല​ത്തി​നു​ള്ളി​ൽ 1,500 തൈ​ക​ൾ കൂ​ടി ന​ടാ​ൻ പോ​കു​ക​യാ​ണ്.

ബാം​ബൂ​സ് ബാം​ബു എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ലു​ള്ള ഈ ​മു​ള ഏ​ഷ്യ​ൻ വ​ന​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും കാ​ണു​ന്ന​ത്. വെ​ള്ളം ശേ​ഖ​രി​ച്ച് വേ​ന​ൽ​ക്കാ​ല​ത്ത് മ​ണ്ണി​ലേ​ക്ക് ഡ്രി​പ്പ് ചെ​യ്യാ​നു​ള്ള ക​ഴി​വു​ണ്ട്് ഇ​വ​യ്ക്ക്.

പാ​വ​പ്പെ​ട്ട​വ​ന്‍റെ ത​ടി, സു​വ​ർ​ണ ഖ​നി, പ​ച്ച​പൊ​ന്ന്, ഗ്രീ​ൻ ഗോ​ൾ​ഡ്് എ​ന്നൊ​ക്കെ വി​ളി​ക്കു​ന്ന മു​ള ധാ​രാ​ളം ഓ​ക്സി​ജ​ൻ ത​രു​ന്ന​തി​നൊ​പ്പം ത​ണ​ലു ന​ൽ​കു​ക​യും മ​ണ്ണൊ​ലി​പ്പ് ത​ട​യു​ക​യും ചെ​യ്യു​ന്നു.

വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള മു​ള ന​ട്ടു​വ​ള​ർ​ത്തി​യാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ച​ൽ എ​ന്നി​വ ത​ട​യാ​നാ​കും. നെടുംകണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന സി.​പി. റോ​യി 2010ൽ ​വി​ര​മി​ച്ച ശേ​ഷ​മാ​ണ് കോ​ട്ട​യ​ത്ത് മ​രം ന​ടീ​ൽ ആ​രം​ഭി​ച്ച​ത്.

പ​ടി​ഞ്ഞാ​റ​ൻ ബൈ​പാ​സ്, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, ക​ള​ക്്ട​റേ​റ്റി​നു സ​മീ​പം, കോ​ടി​മ​ത, പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട് തു​ട​ങ്ങി ന​ഗ​ര​ഹൃ​ദ​യ​ങ്ങ​ളി​ല്ലെ​ല്ലാം കാ​ണു​ന്ന മ​ര​ങ്ങ​ൾ ഇ​ദേ​ഹം ന​ട്ടു​വ​ള​ർ​ത്തി​യ​താ​ണ്.

ഇ​പ്പോ​ൾ ഗി​രി​ദീ​പം കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ സി.​പി. റോ​യി ജോ​ലി സ​മ​യം ക​ഴി​ഞ്ഞു സ​മ​യ​ങ്ങ​ളി​ലാ​ണ് മ​രം ന​ടാ​നും പ​രി​പാ​ലി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്.

ആ​ഗോ​ള താ​പ​ന​ത്തെ ത​ട​യാ​ൻ മ​ര​മ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്നും ഈ​ര​യി​ൽ ക​ട​വി​ലെ ബാം​ബു വ​ള​ർ​ന്നു ക​ഴി​ഞ്ഞാ​ൽ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ഒ​രു ട​ണ​ൽ വ​ഴി​യാ​യി ബൈ​പാ​സ് മാ​റു​മെ​ന്നും സി.​പി.​റോ​യി പ​റ​ഞ്ഞു.

Related posts

Leave a Comment