അഭിനയമികവു കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും പ്രേക്ഷകപ്രീതി നേടിയ നടിയാണ് പാർവതി തിരുവോത്ത്.
തന്റെ നിലപാടുകളുടെ പേരിൽ പല ഭീഷണിയും നേരിടേണ്ടി വരുന്നതായി വെളിപ്പെടുത്തുകയാണ് നടി.
സോഷ്യൽ മീഡിയയിൽ തനിക്കു ലഭിക്കുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ടെന്ന് പാർവതി പറയുന്നു.
“നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ് ധരിച്ച് ഇവിടെ നടക്കുന്നത് കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും.
അങ്ങനെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചു പോവില്ലേ. അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല..’- പാർവതി പറയുന്നു.
പക്ഷേ, അതു കൊണ്ടൊന്നും തന്റെ നിലപാടുകളിലും ശൈലിയിലും മാറ്റം വരുത്താറില്ലെന്നും ആ ഭീഷണികളെ ഒക്കെ അവഗണിച്ച് താനായി തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധവും സമരവുമെന്നും താരം കൂട്ടിച്ചേർത്തു.