കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി “ക​ന്നി സെ​ഞ്ചു​റി’ തി​ക​ച്ച് പെ​ട്രോ​ൾ വി​ല: പാ​റ​ശാ​ല​യി​ൽ 101.14 രൂ​പ

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ത്തി​ൽ പെ​ട്രോ​ൾ വി​ല നൂ​റു രൂ​പ തൊ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്തും വ​യ​നാ​ട്ടി​ലു​മാ​ണ് എ​ണ്ണ​വി​ല സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന​ക്കം ക​ട​ന്ന​ത്. പ്രീ​മി​യം പെ​ട്രോ​ളി​ന് പാ​റ​ശാ​ല​യി​ൽ ലി​റ്റ​റി​ന് 101.14 രൂ​പ​യും ബ​ത്തേ​രി​യി​ൽ 100.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 28 പൈ​സ വീ​ത​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. ഈ ​മാ​സം ഇ​ത് നാ​ലാം ത​വ​ണ​യും ക​ഴി​ഞ്ഞ 37 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു​പ​ത്തി​യൊ​ന്നാം ത​വ​ണ​യു​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം മാ​ത്രം 44 ത​വ​ണ ഇ​ന്ധ​ന​വി​ല കൂ​ട്ടി.

പു​തു​ക്കി​യ വി​ല​യോ​ടെ സാ​ധാ പെ​ട്രോ​ളി​ന് തി​രു​വ​ന്ത​പു​ര​ത്ത് 97.29 രൂ​പ​യും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. രാ​ജ്യ​ത്തെ 135 ജി​ല്ല​ക​ളി​ലെ പെ​ട്രോ​ള്‍ വി​ല സെ​ഞ്ചു​റി​യും ക​ട​ന്നു കു​തി​ക്കു​ക​യാ​ണ്.

ഇ​വ​യി​ലേ​റെ​യും മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, മ​ഹാ​രാ​ഷ്‌​ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ജ​മ്മു കാ​ഷ്മീ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം മേ​യ് നാ​ലു മു​ത​ല്‍ 18 ത​വ​ണ​യാ​ണു വി​ല കൂ​ട്ടി​യ​ത്.

കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍, ആ​സാം തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 23 ദി​വ​സം തു​ട​ര്‍​ച്ച​യാ​യി പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല മ​ര​വി​പ്പി​ക്കാ​നും മോ​ദി സ​ര്‍​ക്കാ​ര്‍ മ​റ​ന്നി​ല്ല. പെ​ട്രോ​ളി​ന്‍റെ വി​ല​നി​യ​ന്ത്ര​ണം 2010ലും ​ഡീ​സ​ലി​ന്‍റേ​തു 2014ലും ​സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ച​തി​ന്‍റെ മ​റ​വി​ലാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വി​ല​കൂ​ട്ട​ല്‍ പ​തി​വാ​ക്കി​യ​ത്.

2008ല്‍ ​ഡോ. മ​ന്‍​മോ​ഹ​ന്‍ സിം​ഗ് സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്തു ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​ന് 132.47- 145.31 ഡോ​ള​ര്‍ വ​രെ കൂ​ടി​യ​പ്പോ​ഴും ഇ​ന്ത്യ​യി​ല്‍ പെ​ട്രോ​ളി​ന് 50.62 രൂ​പ​യും ഡീ​സ​ലി​ന് 34.86 രൂ​പ​യു​മാ​യി രു​ന്നു വി​ല. ഇ​പ്പോ​ള്‍ ക്രൂ​ഡ് ബാ​ര​ല്‍ വി​ല 71 ഡോ​ള​ര്‍ ഉ​ള്ള​പ്പോ​ഴാ​ക​ട്ടെ രാ​ജ്യ​ത്ത് ചി​ല്ല​റ വി​ല്‍​പ​ന​വി​ല ഇ​ര​ട്ടി​യാ​ക്കി.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണ് ഇ​ന്ധ​ന വി​ല കൂ​ടു​ന്ന​തി​നു കാ​ര​ണ​മെ​ന്നു 2013ല്‍ ​കു​റ്റ​പ്പെ​ടു​ത്തി​യ​തു സാ​ക്ഷാ​ല്‍ ന​രേ​ന്ദ്ര മോ​ദി ആ​യി​രു​ന്നു. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും പാ​ച ക​വാ​ത​ക​ത്തി​നും വി​ല കു​റ​യ്ക്കു​മെ​ന്നും മോ​ദി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment