കവരത്തി: കേന്ദ്ര സര്‍ക്കാരും അഡ്മിനിസ്ട്രേറ്ററും നടപ്പാക്കുന്ന കിരാത നിയമങ്ങള്‍ക്കെതിരേ ലക്ഷദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം.
രാവിലെ ആറ് ആരംഭിച്ച സമരം വൈകിട്ട് ആറു വരെയാണ്. സാധാരണ ജനങ്ങള്‍ വീട്ടിലിരുന്നും, ജനപ്രതിനിധികള്‍ വിവിധ വില്ലേജ് പഞ്ചായത്തുകള്‍ക്കു മുന്നില്‍ കറുത്ത ബാഡ്ജ് കെട്ടിയും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്.
അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളുമായാണ് സമരം.