നി​യ​ന്ത്ര​ണം വിട്ട  ആം​ബു​ല​ൻ​സ് ‌മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നു മരണം;  മരിച്ചവരിൽ ദമ്പതികളും ;  ഒരാൾക്ക് ഗുരുതര പരിക്ക്; അപകടം ഇന്നു പുലർച്ചെ കണ്ണൂരിൽ 


ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം ആ​ൽ​മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. പ​യ്യാ​വൂ​ർ ചു​ണ്ട​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​ക്കു​ഴി​യി​ലെ ബി​ജോ (45), ഭാ​ര്യ റെ​ജീ​ന (37), ഡ്രൈ​വ​റാ​യ വാ​തി​ൽ​മ​ട ഭൂ​ത​ത്താ​ൻ കോ​ള​നി​യി​ലെ ഒ​റ്റേ​ട​ത്ത് നി​ധി​ന്‍​രാ​ജ് (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

റെ​ജീ​ന​യു​ടെ സ​ഹോ​ദ​ര​ൻ കാ​വു​ന്പാ​യി സ്വ​ദേ​ശി ബെ​ന്നി (43)യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്.പ​യ്യാ​വൂ​ർ വാ​തി​ൽ​മ​ട ഭൂ​ത​ത്താ​ൻ ട്ര​സ്റ്റി​ന്‍റെ ആം​ബു​ല​ൻ​സാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 5.30 തോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ണ്ണൂ​ര്‍ എ​ള​യാ​വൂ​രി​ന​ട​ത്ത് വെ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് ആ​ൽ​മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

മ​രി​ച്ച ബി​ജോ​യ്ക്ക് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തു​മൂ​ലം പ​യ്യാ​വൂ​രി​ലെ മേ​ഴ്സി ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​വേ​യാ​ണ് അ​പ​ക​ടം. പ​രി​ക്ക് പ​റ്റി​യ ബെ​ന്നി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​ത്ത് വ​ർ​ഷ​മാ​യി ബി​ജോ​യും റെ​ജീ​ന​യും ചു​ണ്ട​പ്പ​റ​മ്പി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​രി​ച്ച മൂ​ന്ന് പേ​രു​ടേ​യും മൃ​ത​ദേ​ഹം ജി​ല്ലാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണു​ള്ള​ത്.പൊ​ട്ട​ൻ​പ്ലാ​വ് വെ​ട്ടി​കു​ഴി മൈ​ക്കി‌​ൾ-​ഗ്രേ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ബി​ജോ. ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​റാ​ണ്.

റെ​ജീ​ന മ​ണി​ക്ക​ട​വ് സെന്‍റ് തോമസ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: മെ​റി ത്രേ​സ്യ, എ​ബി​ൻ. വാ​തി​ൽ​മ​ട ഭൂ​ത​ത്താ​ൻ കോ​ള​നി​യി​ലെ വി​ജ​യ​ൻ- രാ​ധാ​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച നി​ധി​ൻ രാ​ജ്. സ​ഹോ​ദ​രി: നി​തി​ന മോ​ൾ.

Related posts

Leave a Comment