ന​യം മാ​റ്റി മോ​ദി! രാ​ജ്യ​ത്ത് 18 വ​യ​സി​നു​മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഈ ​മാ​സം 21 മു​ത​ൽ സൗ​ജ​ന്യ വാ​ക്സി​ൻ; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വി​ത​ര​ണ​ത്തി​ന് സ​ര്‍​വീ​സ് ചാ​ര്‍​ജ് 150 രൂ​പ

ന്യൂ​ഡ​ൽ​ഹി: വാ​ക്സി​ൻ സം​ഭ​ര​ണ​ത്തി​ൽ നി​ല​വി​ലെ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി കേ​ന്ദ്രം. രാ​ജ്യ​ത്ത് 18 വ​യ​സി​നു​മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഈ ​മാ​സം 21 മു​ത​ൽ സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്രം ന​യം തി​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ 45 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് കേ​ന്ദ്രം സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കി വ​ന്നി​രു​ന്ന​ത്.

വാ​ക്സി​ന്‍റെ സം​ഭ​ര​ണം പൂ​ർ​ണ​മാ​യി ഇ​നി കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലാ​യി​രി​ക്കും. വി​ദേ​ശ​ത്തു​നി​ന്ന് ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും.

75 ശ​ത​മാ​നം വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലും 25 ശ​ത​മാ​നം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ​യും വി​ത​ര​ണം ചെ​യ്യും.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വി​ത​ര​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ള്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പ​ര​മാ​വ​ധി 150 രൂ​പ വ​രെ സ​ര്‍​വീ​സ് ചാ​ര്‍​ജ് ആ​യി ഈ​ടാ​ക്കാം.

വാ​ക്സി​ന്‍റെ വി​ല നി​ശ്ചി​ത തു​ക​യെ​ന്നു സ്ഥി​ര​പ്പെ​ടു​ത്തു​ക​യും വേ​ണം. വാ​ക്സീ​ൻ സം​ഭ​ര​ണ​ത്തി​നു​ള്ള മാ​ർ​ഗ​രേ​ഖ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment