അമ്പലപ്പുഴ: കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവരുടെ വീടുകളിൽ സാനിറ്റൈസ് ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിതയാണ് തന്റെ വാർഡിലെ വിവിധ വീടുകളിൽ സാനിറ്റൈസ് ചെയ്യാൻ മുന്നിട്ടിറങ്ങിയത്.
സാനിറ്റൈസ് ചെയ്യാനായി കഴിഞ്ഞ ദിവസം എല്ലാ വാർഡിലേക്കും സ്പ്രെയർ നൽകിയിരുന്നു. ഇതുപയോഗിച്ചാണ് ജാഗ്രതാ സമിതിയംഗം അനുകോയിക്കലിന്റെ സഹായത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് ഏറ്റെടുത്തത്.
പതിനൊന്നാം വാർഡിൽ 13 ഓളം കോവിഡ് ബാധിതരാണുള്ളത്. ഇവർ നെഗറ്റീവാകുന്ന മുറയ്ക്ക് വീടുകളിലെത്തി പിന്നീട് സാനിറ്റൈസ് ചെയ്യുമെന്ന് പ്രസിഡന്റ് കവിത പറഞ്ഞു.