വെട്ടുക്കിളി, വണ്ടുകൾ, പുഴുക്കൾ, ചിലന്തികൾ, തേളുകൾ, പഴുതാര, തവളകൾ, ഉരഗങ്ങൾ (മറ്റ് പാമ്പുകൾ ഉൾപ്പെടെ), ചെറിയ സസ്തനികൾ, പക്ഷികൾ എന്നിവയെ ഒക്കെ സോ-സ്കെയിൽഡ് വൈപ്പറുകൾ ആഹാരമാക്കുന്നു.
ഇരുട്ടാണ് ഇഷ്ടം
ഇര പിടിക്കാൻ ഇരുട്ട് വീണതിനു ശേഷമാണ് സഞ്ചാരം. അതായത് ഇരുട്ടിൽ വെളിച്ചമില്ലാതെ നടന്നാൽ ഇവ നമ്മെ കടിക്കാനും അതുവഴി മരണം സംഭവിക്കാനുമുള്ള സാധ്യത ഉണ്ടെന്ന് അർഥം.
ഈ ഇനത്തിലെ പെൺ വർഗത്തിന് ആൺവർഗത്തേക്കാൾ ഇരട്ടി വിഷമുണ്ട്. മാരകമായ വിഷം ന്യൂറോടോക്സിൻ, കാർഡിയോടോക്സിൻ, ഹെമോടോക്സിൻ, സൈറ്റോടോക്സിൻ എന്നിവയുടെ കോക്ടെയ്ൽ ആണ്.
പ്രശ്നക്കാരനാണ്
നാഡീവ്യവസ്ഥ, ഹൃദയം, രക്തം, കോശങ്ങൾ എന്നിവയെ ഈ വിഷം ആക്രമിക്കുന്നു. ഇന്ത്യയിൽ, ഓരോ വർഷവും 45,000 മുതൽ 50,000 വരെ ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നു.
ലോകമെമ്പാടും പാമ്പുകടിയേറ്റ് ഓരോ വർഷവും 81,000-1,38,000വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. പാമ്പുകടിയേറ്റ മരണങ്ങളിൽ 94 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് സംഭവിക്കുന്നത്.
(തുടരും)
ചെറുതാണ് പക്ഷേ, ഇവനാണ് പാമ്പ്! അണലി വർഗത്തിൽപ്പെട്ട ഒന്നാന്തരം ഇനമാണ് ഇത്. “പരവതാനി വൈപ്പർ” എന്നും അറിയപ്പെടുന്നു…