കോവിഡ് ഒരു ജലദോഷപ്പനിയല്ലെന്നും, ഈ വൈറസ് പ്രതീക്ഷകള്ക്കപ്പുറത്താണെന്നും ബോളിവുഡ് നടി കങ്കണ റണൗത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കങ്കണ രോഗം ഭേദമായതിന് ശേഷമുള്ള തന്റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്.
കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന തരത്തില്‍ മുന്‍പ് പറഞ്ഞ പ്രസ്താവനകള്‍ തിരുത്തിയാണ് കങ്കണ തന്റെ അനുഭവം വിവരിക്കുന്നത്.
കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം എനിക്ക് അനുഭവപ്പെട്ടത്. രോഗം ഭേദമായതിന് ശേഷമാണ് എനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
കോവിഡ് ബാധിച്ചവര്‍ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കുന്നത് വരെ വിശ്രമിക്കണം. ഈ വൈറസ് പ്രതീക്ഷകള്‍ക്കപ്പുറത്താണ്. എങ്ങനെയാണ് ശരീരാവയവങ്ങളെ ബാധിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കില്ല.
രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ വിചാരത്തില്‍ നമ്മള് പ്രവര്‍ത്തിക്കുമ്പോള്‍ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.
എനിക്കും ഇത് തന്നെ സംഭവിച്ചു. രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട വേദനയും വന്നിരുന്നു. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിക്കുകയും ചെയ്തു.
കോവിഡിന്റെ കാര്യത്തില്‍ രോഗമുക്തിക്ക് ശേഷമാണ് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ തേടിവരിക. അങ്ങനെയാണ് എനിക്കനുഭവപ്പെട്ടത്- കങ്കണ വ്യക്തമാക്കി.