കോവിഡ്! നന്ദി പറഞ്ഞ് ചീഫ് ജസ്റ്റീസിനു തൃ​ശൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ലി​ഡ്വി​ന ജോ​സഫിന്റെ കത്ത്; വി​ദ്യാ​ർ​ഥി​നി​ക്കു ചീ​ഫ് ജ​സ്റ്റീ​സിന്റെ മറുപടി ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ ഇ​ട​പെ​ട്ട​തി​നു സു​പ്രീംകോ​ട​തി​യോ​ടു ന​ന്ദി പ​റ​ഞ്ഞ് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യ്ക്ക് മ​ല​യാ​ളി പെ​ണ്‍കു​ട്ടി​യു​ടെ ക​ത്ത്.

തൃ​ശൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ലി​ഡ്വി​ന ജോ​സ​ഫാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നു ക​ത്ത​യ​ച്ച​ത്.

കൊ​റോ​ണ വൈ​റ​സി​നെ ഒ​രു ന്യാ​യാ​ധി​പ​ൻ ത​ന്‍റെ ചു​റ്റി​കകൊ​ണ്ട് അ​ടി​ച്ച​മ​ർ​ത്തു​ന്ന​തും ത്രി​വ​ർ​ണ പ​താ​ക​യും അ​ശോ​കസ്തം​ഭ​വും രാ​ഷ്‌ട്രപി​താ​വി​ന്‍റെ പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മു​ള്ള ഒ​രു ഛായാ​ചി​ത്ര​വും വി​ദ്യാ​ർ​ഥി​നി ക​ത്തി​നൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​നി​യു​ടെ ക​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചും അ​ഭി​ന​ന്ദി​ച്ചും ചീ​ഫ് ജ​സ്റ്റീ​സ് മ​റു​പ​ടി ക്ക​ത്ത് അ​യ​ച്ച​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് മൂ​ലം ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ മ​ര​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ര​ങ്ങ​ളി​ൽ വാ​യി​ച്ച​ത് ത​ന്നെ വ​ള​രെ​യ​ധി​കം ആ​ശ​ങ്ക​പ്പെ​ടു​ത്തി​യ​താ​യി ലി​ഡ്വി​ന പ​റ​യു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ക്ലേശ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ര​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി.

നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​ന് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​നാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം രാ​ജ്യ​ത്ത്, പ്ര​ത്യേ​കി​ച്ച് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ മ​ര​ണനി​ര​ക്ക് കു​റ​യ്ക്കാ​നാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ലി​ഡ്വി​ന ജോ​സ​ഫ് ക​ത്തി​ൽ വി​ശ​ദ​മാ​ക്കി.

മ​നോ​ഹ​ര​മാ​യി ത​യാ​റാ​ക്കി​യ ക​ത്തും ന്യാ​യാ​ധി​പ​ൻ ത​ന്‍റെ ജോ​ലി ചെ​യ്യു​ന്ന​ത് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ചി​ത്രീ​ക​രി​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് വി​ദ്യാ​ർ​ഥി​നി​ക്കു മ​റു​പ​ടിക്ക​ത്ത് ന​ൽ​കി​യ​ത്.

മ​ഹാ​മാ​രിക്കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ക്ഷേ​മകാ​ര്യ​ത്തി​ൽ പെ​ണ്‍കു​ട്ടി പ്ര​ക​ടി​പ്പി​ച്ച ആ​ശ​ങ്ക മ​തി​പ്പു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ചീ​ഫ് ജ​സ്റ്റീ​സ്, വി​ദ്യാ​ർ​ഥി വ​ള​ർ​ന്ന് ജാ​ഗ്ര​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മു​ള്ള പൗ​ര​യാ​കു​മെ​ന്നു ത​നി​ക്കു ബോ​ധ്യ​മു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment