സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വിവാഹ പരസ്യമാണ് ചർച്ച വിഷയം. കോവിഡ് വാക്സിൻ സ്വീകരിച്ച യുവതി വാക്സിൻ സ്വീകരിച്ച യുവാവിനെ ജീവിതപങ്കാളിയായി തേടിക്കൊണ്ടുള്ള പരസ്യമാണ് വൈറലാകുന്നത്.
എംഎസ്സി ബിരുദമുള്ളയാളാണ് വധു. മാത്രമല്ല കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുമുണ്ട്.
കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച 28-30 വയസുള്ള യുവാവിനെയാണ് യുവതി ജീവിത പങ്കാളിയായി തേടുന്നത്.
നിരവധി പേരാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്. കോവാക്സിൻ സ്വീകരിച്ചത് കുഴപ്പമുണ്ടോയെന്നാണ് ചിലരുടെ ചോദ്യം. ഭാവിയിൽ വിവാഹ പരസ്യങ്ങൾ ഇത്തരത്തിലായിരിക്കുമെന്നാണ് ചിലരുടെ കമന്റ്.
ശശി തരൂർ എം പി യും ഈ പരസ്യം ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട് . ‘ വാക്സിനേറ്റ് ചെയ്ത വധു വാക്സിനേറ്റ് ചെയ്ത വരനെ തേടുന്നു ,
ഇത് ഇനി സർവ്വസാധാരണമാകും ‘ ഇത്തരത്തിൽ ഒരു കുറിപ്പും ശശി തരൂർ വിവാഹപരസ്യത്തിന്റെ ചിത്രത്തിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.