“ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ’..! കോട്ടയത്തെ പുഴകൾ ഇനി തെളിനീരോടെ ഒഴുകും

 

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ പു​ഴ​ക​ൾ ഇ​നി തെ​ളി​നീ​രോ​ടെ ഒ​ഴു​കും.നാ​ടി​ന്‍റെ ജ​ല​സ്രോ​ത​സു​ക​ളാ​യ നീ​ർ​ച്ചാ​ലു​ക​ളെ മാ​ലി​ന്യ മു​ക്ത​മാ​ക്കി ജ​ന​കീ​യ​മാ​യി വീണ്ടെ​ടു​ക്കു​ന്ന “ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ’ കാം​പ​യി​ന്‍റെ ഭാ​ഗ​മാ​യി പോ​ഴ വാ​രി​യും തോ​ട്ടി​ലോ​ട്ട് ചാ​ഞ്ഞു കി​ട​ന്ന മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​യൊ​തു​ക്കി​യും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കോ​രി നീ​ക്കി​യും പു​ഴ വീ​ണ്ട​തെ​ടു​ത്ത​തോ​ടെ ന​ഗ​ര സ​ഭ​യി​ലെ 22 തോ​ടു​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ ല​ഭ്യ​മാ​യ​ത്.

നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി വ​ലി​യ തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി ചെ​ളി​യും എ​ക്ക​ലും വാ​രി​യാ​ണ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​ട്ട​യം ന​ഗ​ര​സ​ഭ, ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, ആ​രോ​ഗ്യ വി​ഭാ​ഗം,

അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​യി​രു​ന്നു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​റ​ങ്ങി ശു​ചീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത തോ​ടു​ക​ളി​ൽ യ​ന്ത്ര സ​ഹാ​യം വേ​ണ്ടി വ​ന്നു. വ​ള്ള​വും ഉ​പ​യോ​ഗി​ച്ചു.

തോ​ടി​ന് ഇ​രു​വ​ശ​വും ഭം​ഗി കൂ​ട്ടാ​ൻ പൂ​ക്ക​ളു​ണ്ടാ​വു​ന്ന ചെ​ടി​ക​ളും ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളും ന​ട്ടു. ഒ​പ്പം ക​യ​ർ​ഭൂ​വ​സ്ത്രം വി​രി​ക്കു​ന്നു​മു​ണ്ട്.ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ… വീ​ണ്ടെ​ടു​ക്കാം ജ​ല​ശൃം​ഖ​ല​ക​ൾ’ മൂ​ന്നാം ഘ​ട്ടം ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തോ​ടി​ന് പു​തു​ജീ​വ​ൻ ല​ഭി​ക്കാ​നി​ട​യാ​യ​ത്.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​നു​ണ്ട്. 10 തോ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

തോ​ടു​ക​ൾ തെ​ളി​ച്ചെ​ടു​ക്കു​ന്ന​തോ​ടെ ഒ​ഴു​ക്ക് സു​ഗ​മ​മാ​കും. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ രൂ​ക്ഷ​ത കു​റ​യ്ക്കാ​ക്കാ​നും മ​ഴ​ക്കാ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ കു​റ​യ്ക്കാ​നും ഇ​തു ഗു​ണ​ക​ര​മാ​കും.

ഒ​ഴു​ക്ക് വീ​ണ്ടെ​ടു​ത്ത തോ​ടു​ക​ൾ
ചി​ങ്ങ​വ​നം വെ​ട്ടി​ത്ത​റ ല​ക്ഷ്മീ​പു​രം തോ​ട്, ചി​ങ്ങ​വ​നം ചി​റ്റ​ടി​ച്ചി​റ തോ​ട്, വെ​ട്ടി​ത്ത​റ കാ​ഞ്ഞൂ​ർ തോ​ട്, മ​ണി​പ്പു​ഴ ഈ​ര​യി​ൽ ക​ട​വ് തോ​ട്, പാ​റേ​ച്ചാ​ൽ പു​ത്ത​ൻ തോ​ട്, തി​രു​വാ​തു​ക്ക​ൽ പാ​റേ​ച്ചാ​ൽ തോ​ട്, മാ​ണി​ക്കു​ന്നം പാ​റ​പ്പാ​ടം തോ​ട്, സം​ക്രാ​ന്തി റെ​യി​ൽ​വേ അ​ടി​പ്പാ​ത മീ​ന​ച്ചി​ലാ​ർ ചെ​റു​തോ​ട്, വെ​ഞ്ചാ​പ്പ​ള്ളി​ൽ തോ​ട്, ആ​ക്ക​ളം പ​ന്നി​മ​റ്റം ക​നാ​ൽ തോ​ട്, മു​ടി​യൂ​ർ​ക്ക​ര തോ​ട്, ക​ര​മ​റ്റം തോ​ട്, കോ​ലാ​കു​ളം തോ​ട്, മു​ഴൂ​ർ​പാ​ടം, അ​ർ​ത്യാ​കു​ളം, എ​ഫ്എ​സി​ടി ക​ട​വ്, നാ​ട്ട്തോ​ട്, മാ​ന്താ​ർ തോ​ട്, ചെ​ട്ടി​ക്കു​ന്ന് ക​ണ്ണ​ങ്ക​ര തോ​ട്, പാ​ര​ഗ​ണ്‍ തോ​ട്, പാ​ക്കി​ൽ​ചി​റ തോ​ട്- റെ​യി​ൽ​വേ കാ​ഞ്ഞി​ര​വ​ള​വ് ക​നാ​ൽ

Related posts

Leave a Comment