കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ വൻമദ്യവേട്ട.
യാത്രക്കാരന്റെ കൈയിലെ ട്രോളി, ബാഗ്,ഷോൾഡർ ബാഗ് എന്നിവയിൽ കടത്തുകയായിരുന്ന കർണാടക സംസ്ഥാനത്ത് മാത്രം വിൽക്കപ്പെടുന്ന ഹാർഡ് വാർഡ്സ് പഞ്ച് ഫൈൻ എന്ന ലേബലിലുള്ള വിദേശ മദ്യം അടക്കം നിരവധി ബ്രാൻഡുകളിലുള്ള 60 വിദേശമദ്യകുപ്പികൾ റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് യാത്രികനായ ആറ്റിങ്ങൽ കാരിച്ചാൽ പാലവിള വീട്ടിൽ അമൽ (28) നെ കസ്റ്റഡിയിലെടുത്തു. അമൽ ആർമിയിൽ ഉദ്യോഗസ്ഥനാണ്.
ഇതേദിവസം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ സംശയാസ്പദമായി കണ്ട ആളുടെ ഷോൽഡർ ബാഗ് പരിശോധിച്ച റെയിൽവേ പോലീസിന് കർണാടക സംസ്ഥാനത്ത് വിൽക്കുന്ന 37 മദ്യകുപ്പികൾ കണ്ടെടുത്തു.
കഴക്കൂട്ടം കൈലാസത്തിൽ അനിൽ കുമാർ (38) നെ കസ്റ്റഡിയിലെടുത്തു.
രണ്ടു പേരുടെയും കൈയിൽ നിന്നുമായി 97 വിദേശമ മദ്യകുപ്പികളാണ് റെയിൽവേ പോലീസ് സൂപ്രണ്ട് ഗോപകുമാറിന്റെ നിർദേശപ്രകാരം ഡിവൈ എസ് പി പ്രശാന്ത്, ഡിസിആർ ബി ഡിവൈഎസ് പി ജോർജ് ജോസഫ്, ഇൻസ്പെക്ടർ ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് ഐ സി. രമേഷ് സിപിഒ മാരായ രതീഷ് രവികുമാർ, മുകേഷ് മോഹൻ അനീഷ്, സതീഷ് ചന്ദ്രൻ ജിനദേവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റെയിൽവേ കോടതിയി ൽ ഹാജരാക്കി .