ബോളിവുഡില്‍ താരമൂല്യം ഉയർന്ന നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും ഒപ്പമുളള നടിയുടെ സിനിമകളെല്ലാം വന്‍വിജയം നേടിയതാണ് നടിയെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാക്കി ഉയർത്തിയത്.
വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിച്ചു വരികയാണ് സെയ്ഫ് അലി ഖാന്റെ ഭാര്യ കരീന കപൂര്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും കരീന തിളങ്ങാറുണ്ട്.
പുതിയൊരു ചിത്രത്തിനായി കരീന കപൂര്‍ 12 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണിപ്പോൾ. ബോളിവുഡ് ഹംഗാമയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സീത എന്ന പുതിയ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ കരീനയെ സമീപിച്ചിരുന്നുവത്രേ.
12 കോടി രൂപയാണ് കരീന പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ ആറ് മുതല്‍ ഏട്ട് കോടി വരെയാണ് കരീന കപൂര്‍ ഒരു ചിത്രത്തിന് വാങ്ങുന്നത്.
എന്നാല്‍ ഈ ചിത്രത്തിനായി മാത്രം പ്രതിഫലം കൂട്ടിപ്പറയുകയായിരുന്നു നടി. എന്നാല്‍ ഇത്രയും പ്രതിഫലം നല്‍കുക ബുദ്ധിമുട്ടായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു യുവനടിയെ സമീപിച്ചതായാണ് വിവരം.
അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കരീനയെ ട്രോളി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ലെന്നാണ് പലരും പറയുന്നത്. കരീനയ്ക്ക് ഇപ്പോള്‍ കുറച്ച് പ്രായം കൂടിയ ലുക്കാണെന്നും ഇവര്‍ പറയുന്നു.
സീതയുടെ നിഷ്കളങ്കതയും മനോഹരമായ രൂപഭംഗിയുമൊന്നും കരീനയ്ക്ക് ഉണ്ടാവില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്നാണ് മറ്റു ചിലർ കുറിച്ചത്.