മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടിവടിക്കാൻ 100 രൂപ അയച്ചുനൽകി ചായക്കടക്കാരൻ. മഹാരാഷ്ട്രയിലെ ബരാമതിയിലുള്ള അനിൽ മോറെ എന്നയാളാണ് മോദിയ്ക്ക് മണി ഓർഡർ അയച്ചുകൊടുത്തതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡിലും ലോക്ക്ഡൗണിലും അസംഘടിത മേഖല തകര്‍ന്നതില്‍ പ്രതിഷേധമറിയിച്ചായിരുന്നു നടപടി.
മണി ഓർഡറിനൊപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ബാരാമതിയിലെ ഇന്ദപുര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്കുസമീപമാണ് അനിൽ മോറെ ചായക്കട നടത്തുന്നത്.
“പ്രധാനമന്ത്രി മോദി താടി വളര്‍ത്തുകയാണ്. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ താല്പര്യപ്പെടുന്നുണ്ടെങ്കിൽ, അത് ജനങ്ങളുടെ തൊഴില്‍ അവസരമാകണം.
വാക്സിനേഷന് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയാണ് അദ്ദേഹത്തിന്റേത്. പ്രധാനമന്ത്രിയാണ് രാജ്യത്തെ പരമോന്നത നേതാവ്.
അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് താടി വടിക്കാന്‍ എന്റെ വരുമാനത്തില്‍നിന്ന് 100 രൂപ അയച്ചുനല്‍കുന്നു.
കോവിഡ് കാലത്തെ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള മാര്‍ഗം മാത്രമാണിത്’- കുറുപ്പിൽ പറയുന്നു.