200 ലധികം ചിത്രങ്ങളിൽ വെറും നാലു വർഷം കൊണ്ട് അഭിനയിച്ച മലയാളികൾക്ക് എന്നല്ല ലോകസിനിമയുടെ തന്നെ മികച്ച പ്രീതി നേടിയ താരമാണ് സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി.
ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മലയാളത്തിലും താരം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയോടുള്ള അഥർവ്വം, മോഹൻലാലിനൊപ്പമുള്ള സ്ഫടികം എന്ന ചിത്രത്തിലെ പ്രശ്ത ഗാന രംഗം എന്നിവയൊക്കെ മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ടാകും കാരണം അത്രത്തോളം അഭിനയ മികവ് വേഷങ്ങളിൽ എല്ലാം താരം പ്രകടിപ്പിച്ചിട്ടുണ്ട്.
ആദ്യമായി സ്ക്രീനിൽ കാണുന്നത് വണ്ടി ചക്രം എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സിൽക്ക് എന്നായിരുന്നു.
ആ പേരാണ് പിന്നീട് താരത്തിന്റെ പേരിന്റെ കൂടെ വിളിക്കപ്പെട്ടത്. പ്രശസ്ത തമിഴ് സംവിധായകൻ ആയ വിനോദ് ചക്രവർത്തിയാണ് താരത്തെ സിനിമയിൽ കൊണ്ടു വരുന്നത്.
താരത്തിന്റെ അസാധ്യ ആകർഷകത്വം ഉള്ള കണ്ണുകളാണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവരാൻ കാരണമായതും പിടിച്ചു നിർത്തിയതും.
താരം അഭിനയിച്ച ആദ്യ സിനിമ സൂപ്പർ ഹിറ്റായിരുന്നു. ഒരുപാട് ആരാധകരെ ആ സിനിമയിലൂടെ നേടുകയും മികച്ച പദവിയിലേക്ക് താരം ഉയരുകയും ചെയ്തു.
വളരെ അടുത്ത സുഹൃത്തായിരുന്ന വിനയ് ചക്രവർത്തിയുടെ ബന്ധം പലരും മോശം രീതിയിൽ വ്യാഖ്യാനിച്ചിരുന്നു. അതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് വിനു ചക്രവർത്തി.
നിങ്ങൾക്ക് അവൾ സിൽക്ക് ആയിരിക്കും. തനിക്ക് അവൾ വിജയ ലക്ഷ്മിയാണ്. സ്വന്തം മകളെ പോലെയാണ് അവൾ എന്നാണ് അദ്ദേഹം പറഞ്ഞത്.
അച്ഛനും അമ്മയും ഇല്ലാതെ വളർന്ന കുട്ടിയാണ് അതു കൊണ്ടാണ് അവൾ ഇങ്ങനെയൊക്കെ ആയത് എന്നും മറ്റുള്ളവരുടെ വളർച്ചയ്ക്കു വേണ്ടി അവൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും എല്ലാവരും അവളെ ചൂഷണം ചെയ്തു എന്നും ഇനി തനിക്ക് ഒരു ജന്മം ഉണ്ടെങ്കിൽ സ്മിതയുടെ അച്ഛൻ ആയാൽ മതി എന്നുമാണ് അദ്ദേഹം പറഞ്ഞത്.