ഫ്രഞ്ച് ഓപ്പണിൽ വന്പൻ അട്ടിമറികൾ



പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ വ​​ന്പ​​ൻ അ​​ട്ടി​​മ​​റി​​ക​​ൾ. ഏ​​റ്റ​​വും വ​​ലി​​യ അ​​ട്ടി​​മ​​റി ന​​ട​​ന്ന​​ത് വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ. നി​​ല​​വി​​ലെ വ​​നി​​താ ചാ​​ന്പ്യ​​നാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്ടെ​​ക് ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി.

എ​​ട്ടാം സീ​​ഡാ​​യ ഷ്യാ​​ങ്ടെ​​കി​​നെ 17-ാം സീ​​ഡാ​​യ ഗ്രീ​​ക്ക് താ​​രം മ​​രി​​യ സ​​ക്ക​​രി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു സ​​ക്ക​​രി​​യു​​ടെ ജ​​യം. സ്കോ​​ർ: 6-4, 6-4. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ സ​​ക്ക​​രി ഒ​​രു ഗ്രാ​​ൻ​​സ്‌​ലാം സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്.

ചെ​​ക് താ​​ര​​മാ​​യ ബാ​​ർ​​ബൊ​​റ ക്രെ​​ജെ​​സി​​കോ​​വ​​യും അ​​ട്ടി​​മ​​റി​​യി​​ലൂ​​ടെ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. 24-ാം സീ​​ഡാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കൊ ഗ​​ഫി​​നെ 7-6 (8-6), 6-3ന് ​​ക്വാ​​ർ​​ട്ട​​റി​​ൽ ക്രെ​​ജെ​​സി​​കോ​​വ ത​​ക​​ർ​​ത്തു. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ ചെ​​ക് താ​​ര​​ത്തി​​ന്‍റെ ക​​ന്നി ഗ്രാ​​ൻ​​സ്‌​ലാം സെ​​മി പ്ര​​വേ​​ശ​​ന​​മാ​​ണ്. സെ​​മി​​യി​​ൽ സ​​ക്ക​​രി​​യാ​​ണ് ക്രെ​​ജെ​​സി​​കോ​​വ​​യു​​ടെ എ​​തി​​രാ​​ളി.

നദാൽ, സി​​റ്റ്സി​​പാ​​സ് സെ​​മി​​യി​​ൽ

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡാ​​യ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌​വ​​ദേ​​വി​​നെ കീ​​ഴ​​ട​​ക്കി ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​വും സി​​റ്റ്സി​​പാ​​സ് ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു. 6-3, 7-6 (7-3), 7-5നാ​​യി​​രു​​ന്നു അ​​ഞ്ചാം സീ​​ഡാ​​യ സി​​റ്റ്സി​​പാ​​സി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ ജ​​യം. സെ​​മി​​യി​​ൽ ആ​​റാം സീ​​ഡാ​​യ ജ​​ർ​​മ​​ൻ താ​​രം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് ആ​​ണ് സി​​റ്റ്സി​​പാ​​സി​​ന്‍റെ എ​​തി​​രാ​​ളി.

പു​രു​ഷ സിം​ഗി​ൾ​സ് നി​ല​വി​ലെ ജേ​താ​വാ​യ സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ലി​നു ജ​യം. ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ഡി​യേ​ഗൊ ഷ്വാ​ർ​ട്സ്മാ​നെ നാ​ല് സെ​റ്റ് നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യാ​ണ് ന​ദാ​ൽ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. സ്കോ​ർ: 6-3, 4-6, 6-4, 6-0.

Related posts

Leave a Comment