കോട്ടയം: ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി.ലോക്ഡൗണിനെത്തുടര്‍ന്ന് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതോടെയാണ് ഓണ്‍ലൈന്‍ വ്യാപാരം സജീവമായത്.
വ്യാപാര സ്ഥാപനങ്ങളില്‍ ലഭിക്കുന്നതിലും വിലകുറച്ചാണ് ഓണ്‍ലൈനില്‍ വ്യാപാരം. ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിച്ചില്ലെങ്കില്‍ ലോക്ഡോണ്‍ കഴിയുമ്പോഴേക്കും കച്ചവടം തീര്‍ത്തും കുറയാനുള്ള സാധ്യതയാണെന്നു ചെറുകിട വ്യാപാരികള്‍ പറയുന്നു.
ബാങ്ക് ലോണുകളും വാടകയും കൊടുക്കുവാന്‍ പോലും വ്യാപാരികള്‍ക്ക് സാധിക്കാതെ വരുന്ന സ്ഥിതിയാണുള്ളത്. ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡിനേക്കാള്‍ ദുഷ്കരമാവും സാധാരണ വ്യാപാരികള്‍ക്ക് ഇനി വരുന്ന കാലം.
അതിനാല്‍ ഓണ്‍ലൈന്‍വ്യാപാരം അവസാനിപ്പിച്ച് വ്യാപാരികളെ സംരക്ഷിക്കാര്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീഷ് കൊച്ചു മലയില്‍ ആവശ്യപ്പെട്ടു.