ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റിന്  പഠനത്തിന് പ്ര​വേ​ശ​നം വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​പ്പ്; ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വിനെ കാക്കനാട് നിന്നും പിടികൂടി


തി​രു​വ​ല്ല: ബം​ഗ​ളൂ​രു​വി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റിന് അ​ഡ്മി​ഷ​ന്‍ വാ​ങ്ങി ന​ല്‍​കാ​മെ​ന്ന വ്യാ​ജേ​ന പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ലാ​യി.

തി​രു​വ​ല്ല കാ​വും​ഭാ​ഗം ക​യ്യൂ​രി​ല്‍ ഷൈ​ജു ജേ​ക്ക​ബാണ് (30) പി​ടി​യി​ലാ​യ​ത്. ഇ​ടു​ക്കി ഉ​ടു​മ്പ​ന്‍​ചോ​ല സ്വ​ദേ​ശി ഷി​ജോ തോ​മ​സി​ന്‍റെ പ​ക്ക​ല്‍ നി​ന്നും 92,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

അ​ഡ്മി​ഷ​ന്‍റെ പേ​രി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷ​മാ​ണ് ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഷൈ​ജു സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്ക് ഒ​ളി​വി​ല്‍ പോ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ള്‍ എ​റ​ണാ​കു​ള​ത്ത് എ​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ക്ക​നാ​ട് നി​ന്നും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ല്ല സി​ഐ ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ പ്ര​ശാ​ന്ത്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീസ​ര്‍​മാ​രാ​യ മ​നോ​ജ്, വി​ഷ്ണു, ര​ഞ്ജി​ത്ത് ര​മ​ണ​ന്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സ​മാ​ന​രീ​തി​യി​ല്‍ മു​മ്പും ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ ഇ​യാ​ള്‍ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment