ജനപ്രിയ നടി സണ്ണിലിയോണിനൊപ്പമുള്ള ചിത്രം നടന് ചെമ്പന്‍ വിനോദ് പങ്കുവെച്ചതോടെ കമന്റുകളുടെ ബഹളമാണ്.
സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ‘വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍’ എന്ന ക്യാപ്ഷനോടെയാണ് നടന് ചിത്രം പങ്കുവച്ചിരിക്കുന്നത്.
‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ കമന്‍ഫ്. സൗബിന് ഷാഹിര്‍, മുഹ്സിന് പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.
മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍.
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ. ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. എന്തായാലും സണ്ണിയും ചെമ്പനുമൊന്നിച്ചുള്ള ചിത്രം സണ്ണിയുടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.