സാരി മനോഹരമായ വസ്ത്രമാണ്. പക്ഷെ സ്വാതന്ത്ര്യത്തോടെ ഓടിനടന്നു കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് സരിയെക്കുറിച്ചുള്ള പ്രധാന പരാതി. എന്നാൽ ആ പരാതിയിൽ ഒരു കഴന്പുമില്ലെന്ന് തെളിയിക്കുകയാണ് ഒരു യുവതി.
സാരി ഉടുത്ത് വർക്ക്ഔട്ട് ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. ശൈലി ചികാര എന്ന് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ലേഡി ബാഹുബലി എന്ന ക്യപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്യാസ് കുറ്റി ഉയർത്തി പിടിച്ച് യുവതി മൂന്നു തവണ കാൽമുട്ടിലിരുന്നും എഴുന്നേറ്റും വർക്ക്ഔട്ട് ചെയ്യുന്നത് വീഡിയോയിൽ കാണാം.