കണ്ണൂർ: കണ്ണൂര്‍ കേളകത്ത് പിഞ്ച് കുഞ്ഞിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ.
കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് (43), കുട്ടിയുടെ അമ്മ രമ്യ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും ചോദ്യം പോലീസ് ചെയ്തുവരികയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി.
കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുള്ള പെണ്‍കുട്ടിക്കു നേരെയായിരുന്നു രണ്ടാനച്ഛന്റെ അതിക്രമം.
മരക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ തോളെല്ല് പൊട്ടി. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയെ മുൻപും മർദിച്ചിരുന്നതായി പോലീസ് പറയുന്നു. രാത്രിയിൽ വെറുംനിലത്താണ് കുട്ടിയെ കിടത്തിയിരുന്നതെന്നും പറയുന്നു.
പരിക്കേറ്റ കുഞ്ഞിനെ രാത്രി എട്ടിന് പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
ഒരു മാസം മുൻപാണ് രതീഷ് രമ്യയെ വിവാഹം കഴിച്ചത്.