ഐസ്വാൾ: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ മിസോറമിൽ അന്തരിച്ചു. സിയോംഗ്ഹാക്ക സിയോണ(76) ആണ് മരിച്ചത്.
പ്രമേഹവും രക്താതിസമ്മർദവും ബാധിച്ചിരുന്നയാളാണ് ഇദ്ദേഹം. 39 ഭാര്യമാരും 94 മക്കളുമാണു സിയോനയ്ക്കുള്ളത്. 33 കൊച്ചുമക്കളുമുണ്ട്.
മൂന്നു ദിവസമായി ബാക്തംഗിലെ വീട്ടിൽ സിയോണ ചികിത്സയിലായിരുന്നു. നില വഷളായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കാന പാവ്ൽ എന്ന സഭാവിഭാഗത്തിന്റെ തലവനായിരുന്നു സിയോണ. 1942ൽ ഇദ്ദേഹത്തിന്റെ മുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ സഭ. 400 കുടംബങ്ങളാണ് ഈ സഭയിലുള്ളത്.
ബഹുഭാര്യാത്വം അനുവദിച്ചിരിക്കുന്ന വിഭാഗമാണിത്. സിയോനയുടെ ബാക്തംഗിലെ നാലു നില വീട് പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്. ഈ വീട്ടിൽ നൂറു മുറികളുണ്ട്്.
മരുമക്കളടക്കം വീട്ടിൽ 180 പേരാണുള്ളത്. 17-ാം വയസിലാണു സിയോണയുടെ ആദ്യ വിവാഹം. 39-ാം വിവാഹം എഴുപതു വയസിനുശേഷമായിരുന്നു. സിയോണ ഒരു വർഷം പത്തു വിവാഹം കഴിച്ചിട്ടുണ്ട്.