ന്യൂഡല്‍ഹി: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്ട്രേഷന് ഇല്ലാതെ തൊട്ടടുത്തുള്ള കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍.
വാക്സിന് ലഭിക്കാന്‍ ഇനി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ സ്ലോട്ട് ബുക്ക് ചെയ്യുകയോ വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്ത മാക്കിയിരിക്കുന്നത്.
വാക്സിനേഷന് നടപടിള്‍ വേഗത്തിലാക്കാനും രാജ്യത്ത് പലയിടത്തും ശ്രദ്ധയില്‍പെട്ട വാക്സിന് വിരുദ്ധത തടയാനുമാണ് പുതിയ നടപടി.
ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പടെ വാക്സിന് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ പതിനെട്ട് വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്തു മരുന്ന് സ്വീകരിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പതിനെട്ടിനും 44നും ഇടയിലുള്ളവര്‍ ഇന്ത്യയില്‍ വലിയ ജനസംഖ്യയാണ്. ഇവര്‍ക്ക് അതിവേഗം വാക്സിന് നല്‍കുന്നത് സാമ്പത്തിക, വ്യാപാര മേഖലയില്‍ കൂടുതല്‍ ഉണര് വേകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.