ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റില്‍ നടി പാര്‍വതി ലൈക്ക് ചെയ്തത് വലിയ വിവാദമായിരുന്നു.
പിന്നീട് നടി ലൈക്ക് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും ഒരു വിഭാഗം ആളുകള്‍ പാര്‍വതിയെ വിമര്‍ശിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ന്നു.
ഇപ്പോല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. താന്‍ ആദ്യമായല്ല ഇത്തരമൊരു ആക്രമണം നേരിടുന്നതെന്നും ഇത് അവസാനത്തേത് ആയിരിക്കില്ലെന്ന് അറിയാമെന്നും പാര്‍വതി പറഞ്ഞു.
തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി വ്യക്തമാക്കി.
പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ…
ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവും ഞാന്‍ ആരാണെന്നു കാണിക്കുന്നതിനെക്കാള്‍ നിങ്ങളുടെ പ്രശ്നങ്ങളെയാണ് വെളിപ്പെടുത്തുന്നത്.
നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്പിക്കുന്ന സംസ്കാരത്തോടാണ് നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത്.
ഞാന്‍ ഇവിടെ വന്നിരിക്കുന്നത് അതിനുവേണ്ടിയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിന് ഞാനൊരിക്കലും ലജ്ജിക്കാറില്ല.
അതേസമയം നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും.