നടന് മോഹന്‍ലാലിന്റെ പ്രതിഫലം എട്ട് കോടിക്കും പതിനൊന്ന് കോടിക്കും ഇടയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.
കോടികളുടെ കണക്ക്് ഇങ്ങനെയാണെങ്കിലും ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് നടന് മുകേഷ്.
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ വേദിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോഹന്‍ലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ചും അതിലെ പ്രതിഫലത്തെക്കുറിച്ചും മുകേഷ് പറഞ്ഞത്. ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.
മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു.
അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞു ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്നു. ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്.
അതില്‍ രണ്ട് സംവിധായകന്മാര് നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്. കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ ”മോന്ത’ വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു.
എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്.
അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് സംഭാവനയായി കൊടുത്തിട്ടാണ് മോഹന്‍ലാല്‍ പോയത്- മുകേഷ് പറഞ്ഞു.
-പിജി