കോവിഡ് ആശങ്ക പതിയെ വിട്ടൊഴിയുന്നു; ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നി​ടെ രോഗം സ്ഥിരീകരിച്ചത് 62,480 പേ​ര്‍​ക്ക്

 

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നി​ടെ 62,480 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

1,587 പേ​ര്‍ മ​രി​ച്ചു. 88,977 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. സ​ജീ​വ കേ​സു​ക​ൾ ക​ഴി​ഞ്ഞ 73 ദി​വ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി എ​ട്ടു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി. 7,98,656 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലും വീ​ട്ടി​ലു​മാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,97,62,793 ആ​യി. ആ​കെ 2,85,80,647 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,83,490 ആ​യി. ഇ​ന്ന​ലെ വ​രെ 26,89,60,399 പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലാ​ണ് നി​ല​വി​ൽ‌ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ദി​ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ 12,469 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് ര​ണ്ടാ​മ​ത്. ഇ​വി​ടെ ഇ​ന്ന​ലെ 9,830 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്

Related posts

Leave a Comment