പ​ക്ഷി​പ്പ​നി; വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ താ​റാ​വു​ക​ള്‍ ന​ഷ്ട​മാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് 31.42 ല​ക്ഷം രൂ​പ ന​ല്‍​കി


കോ​ട്ട​യം: വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ക്ഷി​പ്പ​നി​യെ​ത്തു​ട​ര്‍​ന്ന് താ​റാ​വു​ക​ള്‍ ന​ഷ്ട​മാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.അ​ഞ്ച് ക​ര്‍​ഷ​ക​ര്‍​ക്ക് 31,42,500 രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്. പ​നി​ ബാ​ധി​ച്ച് ച​ത്ത​വ​യും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ശി​പ്പി​ച്ച​വ​യും ഉ​ള്‍​പ്പെ​ടെ 18,075 താ​റാ​വു​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​ണി​ത്.

പ​നി ബാ​ധി​ച്ച് ച​ത്ത 9,295 താ​റാ​വു​ക​ള്‍​ക്ക് 200 രൂ​പ വീ​തം 18.59ല​ക്ഷം രൂ​പ​യും ന​ശി​പ്പി​ച്ച 8,780 താ​റാ​വു​ക​ള്‍​ക്ക് 12,83,500 രൂ​പ​യു​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്.

ഇ​തി​നു പു​റ​മെ ന​ശി​പ്പി​ച്ച ഒ​ന്പ​തു കോ​ഴി​ക​ള്‍​ക്ക് 1,800 രൂ​പ​യും ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി. ര​ണ്ടു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള പ​ക്ഷി​ക​ള്‍​ക്ക് 200 രൂ​പ​യും അ​തി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള പ​ക്ഷി​ക​ള്‍​ക്ക് 100 രൂ​പ വീ​ത​വും എ​ന്ന നി​ര​ക്കി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ത​ല​യോ​ല​പ്പ​റ​മ്പ് ലൈ​വ്‌​സ്റ്റോ​ക്ക് മാ​നേ​ജ്‌​മെ​ന്‍റ്് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​കെ. ആ​ശ എം.​എ​ല്‍.​എ ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഡോ. ​ഒ.​സി. ത​ങ്ക​ച്ച​ന്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​ന്‍. ജ​യ​ദേ​വ​ന്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍. മി​നി, ജി​ല്ലാ എ​പ്പി​ഡെ​മോ​ള​ജി​സ്റ്റ് ഡോ. ​ഷി​ജോ ജോ​സ്, ഡോ. ​നി​മി ജോ​ര്‍​ജ്, ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഡോ. ​അ​ബ്ദു​ല്‍ ഫി​റോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment