ആർക്കും വേണ്ടേ പൊ​ന്നേ…! സ്വ​ർ​ണ വി​ല പിടിവിട്ട് താ​ഴേ​യ്ക്ക്; അ​ഞ്ചാം ദി​വ​സ​വും വി​ല​കു​റ​ഞ്ഞു

 

കൊ​ച്ചി: സ്വ​ർ​ണം കൈ​വി​ട്ട് താ​ഴേ​യ്ക്കു പ​തി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും വി​ല​കു​റ​ഞ്ഞു. ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ 1200 രൂ​പ ഇ​ടി​ഞ്ഞു. പ​വ​ന് ഇ​ന്ന​ത്തെ വി​ല 35,200 രൂ​പ​യാ​ണ്. ഗ്രാ​മി​ന് 25 രൂ​പ താ​ഴ്ന്ന് 4,400 രൂ​പ​യാ​യി.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ൽ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ എ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് വി​ല താ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 1780 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

Related posts

Leave a Comment