മാവേലിക്കര: സംസ്ഥാന ആഭ്യന്തര വകുപ്പിനെ ദുരുപയോഗം ചെയ്ത്, രാഷ്ട്രീയ ലക്ഷ്യത്തോടെ എല്ലാവിധമായ വ്യവസ്ഥാപിത നിയമ സമ്പ്രദായങ്ങളെയും, സാമാന്യമായ രാഷ്ട്രീയ മര്യാദകളെയും കാറ്റിൽ പറത്തി എൽഡിഎഫ് സർക്കാർ നടത്തി കൊണ്ടിരിക്കുന്ന ബിജെപി വേട്ട അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മാവേലിക്കര നിയോജകമണ്ഡലം കോർ കമ്മറ്റി അംഗങ്ങൾ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്പിൽ സത്യാഗ്രഹ സമരം നടത്തി.
സത്യാഗ്രഹ സമരം ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ. കെ. അനൂപ് അധ്യക്ഷത വഹിച്ചു.
അഡ്വ. കെ.കെ. അനൂപ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.വി. അരുൺ, ഹരീഷ് കാട്ടൂർ, സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ എന്നിവരാണ് സത്യാഗ്രഹം നടത്തിയത് .