ബെർലിൻ: കോവിഡ് 19 നിയന്ത്രണങ്ങൾക്ക് കീഴിൽ ജർമ്മനി വീണ്ടും യാത്രാ വിലക്കുകൾ നീട്ടി. മെയ് 13 മുതൽ പ്രാബല്യത്തിൽ വന്ന കൊറോണ വൈറസ് എൻട്രി റെഗുലേഷൻസ് സംബന്ധിച്ച പുതിയ ഓർഡിനൻസ് അനുസരിച്ച് പുതിയ അറിയിപ്പ് പ്രകാരം ജൂലൈ 28 വരെയാണ് നീട്ടിയിരിയ്ക്കുന്നത്.
രജിസ്ട്രേഷൻ, ക്വാറന്ൈറൻ, പരിശോധന ആവശ്യകതകൾ എന്നിവ നിയന്ത്രിക്കുകയും അതുപോലെ തന്നെ ജർമ്മനിയെ മൊത്തത്തിൽ വൈറസ് വേരിയൻറ് ആശങ്കയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഗതാഗത നിരോധനം എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയെ അണുബാധയുടെ അപകടസാധ്യത കൂടുതലുള്ള ഒരു രാജ്യമായി വൈറസ് വേരിയൻറ് ഏരിയയായി ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി ഏപ്രിൽ 26 മുതൽ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ച യാത്രക്കാർക്ക് സാധുവായ വിസയുണ്ടെങ്കിലും ജർമ്മനിയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, ഈ നിരോധനം വിദ്യാർഥി, തൊഴിൽ വിസകൾക്കും, ആദ്യ എൻട്രികാർക്കും ബാധകമാണ്.
ജർമനിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ എപ്പോഴും കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യകതകളായ ഡിജിറ്റൽ രജിസ്ട്രേഷൻ (ഐൻറൈസെൻമെൽഡംഗ്), നെഗറ്റീവ് കോവിഡ്ടെസ്ററിന്റെ തെളിവ്,
14 ദിവസത്തെ നിർബന്ധിത ക്വാറന്ൈറൻ എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രവേശന ആവശ്യകതകളും പാലിക്കേണ്ടതുണ്ട്. പൂർണമായും വാക്സിനേഷൻ എടുക്കുന്ന അല്ലെങ്കിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ച വ്യക്തികൾക്കും ഈ ആവശ്യകതകൾ ബാധകമാണ്.
യാത്രാ നിയന്ത്രണങ്ങൾ, പ്രവേശനത്തിന് മുന്പുള്ള ടെസ്റ്റ് ആവശ്യകതകൾ, ജർമ്മനിയിൽ ക്വാറന്റൈൻ എന്നിവയും അതിലേറെയും സംബന്ധിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഇവിടെ കാണാം.
കോവിഡ് 19 റിസ്ക് ഏരിയകളിൽ നിന്നോ ഇന്ത്യ പോലുള്ള വൈറസ് വേരിയൻറ് ഏരിയകളിൽ നിന്നോ ഉള്ള എല്ലാ യാത്രക്കാരും ജർമ്മനിയിൽ പ്രവേശിക്കുന്നതിന് മുന്പ് www.einreiseanmeldung.deൽ രജിസ്റ്റർ ചെയ്യണം.
വിമാനത്തിൽ ജർമ്മനിയിൽ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും നെഗറ്റീവ് കൊറോണ പരിശോധന നടത്തി ബോർഡിംഗിന് മുന്പായി അത് എയർലൈനിൽ ഹാജരാക്കണം.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ നേരിട്ട് അവരുടെ അവസാന വസതിയിലേക്ക് പോകണം, ഉടൻ തന്നെ 14 ദിവസത്തേക്ക് നിർബന്ധിത ഹോം ക്വാറന്ൈറന് വിധേയമാക്കണം.
ക്വാറന്ൈറൻ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി അതാതു പ്രാദേശിക ആരോഗ്യ അതോറിറ്റിയുമായി (Gesundheitsamt) ബന്ധപ്പെടുക.
ജർമനിയിൽ എത്തിച്ചേരുന്ന സമയത്തിന് 72 മണിക്കൂർ (പിസിആർ) അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ (ആന്റിജൻ)പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിയ്ക്കണം.
6 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇളവ്. പരിശോധനയെക്കുറിച്ചുള്ള വിശദാംശങ്ങൾ റോബർട്ട് കോച്ച്ഇൻസ്ററിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ നിന്ന് അറിയാം.
പ്രവേശന ഫലം കുറഞ്ഞത് 10 ദിവസമെങ്കിലും സൂക്ഷിക്കണം. രജിസ്ട്രേഷൻ, ക്വാറന്റൈൻ ആവശ്യകത എന്നിവയുടെ ലംഘനം സംഭവിച്ചാൽ 25.000 യൂറോ വരെ പിഴ ഈടാക്കാം.
അതേസമയം സെപ്റ്റംബറിന് ശേഷം ഏറ്റവും കുറഞ്ഞ ഏഴ് ദിവസത്തെ കോവിഡ് സംഭവങ്ങൾ ജർമ്മനി രേഖപ്പെടുത്തി. റോബർട്ട് കോച്ച് ഇൻസ്ററിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം കോവിഡ് സംഭവനിരക്ക് ബധനനാഴ്ച 13.0 രേഖപ്പെടുത്തി. അതുപോലെ തന്നെ രാജ്യത്തെ 10 ൽ അധികം ജില്ലകൾ സീറോ കോവിഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ