ആരാണെന്ന് അറിയില്ല. ഞരമ്പ് രോഗി എന്നല്ലേ വിളിക്കാന്‍ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക,
ഞരമ്പ് രോഗി അല്ലെങ്കില്‍ നട്ടെല്ലില്ലാത്തവന്‍ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാള്‍ എഴുതിയ കമന്റ് ഞാന്‍ ഇപ്പോഴാണ് കണ്ടത്.
എപ്പോഴോ ഇട്ടതാണ്. കണ്ടപ്പോള്‍ തന്നെ സങ്കടം വന്നു. ഞാന്‍ അഭിനയിച്ച ഒരു ചിത്രത്തിലെ രംഗത്തില്‍ നിന്നു കട്ട് ചെയ്തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്.
അത് കണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. അത് അങ്ങനെയൊരു സിനിമയല്ല. ആ സിനിമയില്‍ അഭിനയിച്ചതിന് ഇത്രയും മോശം കമന്റ് വന്നപ്പോള്‍ വല്ലാതെ വേദനിച്ചു.